മുഖത്തെ കറുത്ത പാടുകൾ മാറ്റി നിറം വെക്കാൻ ഇത് പരീക്ഷിച്ചു നോക്കൂ

മുഖത്തെ കറുത്ത പാടുകൾ മാറ്റി മുഖം തിളങ്ങാനും നിറംവെക്കാനും സഹായിക്കുന്ന ഒരു മോയ്സ്ചറൈസറിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് കുക്കുബർ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. കുക്കുമ്പർ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി അരിയുക. ഇത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. ഒരു ചെറിയ ബൗൾ എടുത്ത് അതിലേക്ക് മൂന്ന് ടീസ്പൂൺ കുക്കുംബർ ജ്യൂസ് ഒഴിക്കുക.

ഇതിലേക്ക് അര ടീസ്പൂൺ ഗ്ലിസറിൻ ചേർക്കുക. അതുപോലെ അലോവര രണ്ട് ടീസ്പൂൺ ചേർക്കുക. എന്നിട്ട് ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് ഒരു ചെറിയ ചെപ്പിലാക്കി ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുക്കുക. ആറുമണിക്കൂറിനു ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് ഒരു മാസം വരെ ഫ്രിഡ്ജിൽ കേടുകൂടാതെ ഇരിക്കുന്നു. മുഖം കഴുകി വൃത്തിയാക്കിയതിനുശേഷം ഇത് മുഖത്ത് പുരട്ടാവുന്നതാണ്.

ഇത് രാത്രിയിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് വരണ്ട ചർമ്മക്കാർക്കും എണ്ണമയമുള്ള ചർമ്മക്കാർക്കും ഒരു പോലെ ഉപയോഗിക്കാം. ഇത് മുഖത്തിന് നല്ല തണുപ്പ് നൽകുന്നു. ഇത് തുടർച്ചയായി ഒരാഴ്ച ചെയ്താൽ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുന്നു. ഇത് മുഖത്തെ കറുത്ത പാടുകളും കണ്ണിനു ചുറ്റുമുള്ള കറുത്ത നിറങ്ങളും മാറ്റി മുഖം നിറം വെക്കാൻ സഹായിക്കുന്നു.

കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.