കാലിലും ഉപ്പൂറ്റിയിലും കാണുന്ന വിണ്ടുകീറൽ പ്രശ്നം ഇല്ലാതാക്കാൻ ഈ മാർഗ്ഗം പരീക്ഷിക്കാം

കാലിലും ഉപ്പൂറ്റിയിലും കാണുന്ന വിണ്ടുകീറൽ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി ഒരു ചെറിയ പാത്രം എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി ചേർക്കുക. ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ചൂട് വെള്ളം ഒഴിച്ചു കൊടുക്കുക. തുടർന്ന് കാല് കഴുകി വൃത്തിയാക്കിയതിനുശേഷം ഇത് തേച്ചു പിടിപ്പിക്കാവുന്നതാണ്. ഇത് രാത്രി ഉറങ്ങുന്നതിന് മുമ്പാണ് ചെയ്യേണ്ടത്.

ഇത് കാലിന്റെ വശങ്ങളിലും ഉപ്പൂറ്റിയിലും പുരട്ടിയതിനു ശേഷം നല്ലതുപോലെ മസാജ് ചെയ്യുക. 15 മിനിറ്റ് നേരം ഇത്തരത്തിൽ മസാജ് ചെയ്യേണ്ടതാണ്. 20 മിനിറ്റിനു ശേഷം ഉണങ്ങിക്കഴിയുമ്പോൾ ഇത് കഴുകി കളയാവുന്നതാണ്. കാൽ കഴുകിയെടുക്കാനായി ഒരു ബക്കറ്റിൽ കുറച്ച് ഇളം ചൂടുവെള്ളം എടുക്കുക. ഇതിലേക്ക് കുറച്ച് ഷാംപൂ ചേർക്കുക. എന്നിട്ട് നല്ലതുപോലെ മിക്സ്‌ ചെയ്യുക. അതിനുശേഷം കാൽ ബക്കറ്റിലേക്ക് ഇറക്കി വെക്കാവുന്നതാണ്. എന്നിട്ട് കാൽ നല്ലതുപോലെ തേച്ച് വൃത്തിയാക്കി എടുക്കുക.

തുടർന്ന് ഒരു ചകിരി എടുത്ത് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കാലിൽ വിണ്ടുകീറിയ ഭാഗത്ത്‌ തേച്ചു കൊടുക്കുക. ഇത് കാലിലെ ഡെഡ് സെൽസുകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. അതിനുശേഷം ടർക്കിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് കാൽ നല്ലതുപോലെ തുടച്ച് വൃത്തിയാക്കുക. തുടർന്ന് കുറച്ച് ക്രീം എടുത്ത് കാലിൽ നല്ലതുപോലെ പുരട്ടി കൊടുക്കുക. എന്നിട്ട് കാലിൽ ഒരു സോക്സ് ഇട്ട് ഉറങ്ങാവുന്നതാണ്.

ഇത്തരത്തിൽ ആഴ്ചയിൽ മൂന്നു പ്രാവശ്യം എങ്കിലും ചെയ്യുക. എന്നാൽ മാത്രമേ ശരിയായ റിസൾട്ട് കിട്ടുകയുള്ളൂ. ഇത് നിങ്ങളുടെ കാലിലെ വിണ്ടു കീറൽ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.