മുടികൊഴിച്ചിൽ പരിഹരിച്ച് മുടി തഴച്ചു വളരാൻ ഈ ഹെയർ മാസ്ക് ഉപയോഗിക്കാം

മുടികൊഴിച്ചിൽ, മുടി പൊട്ടി പോകൽ, താരൻ എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു ഹെയർ മാസ്ക്കിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കാനായി ഒരു ചെറിയ പാത്രത്തിൽ മൂന്ന് ടീസ്പൂൺ ഉലുവ എടുക്കുക. ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ഉലുവ കുതിരാൻ വെക്കുക. ഇത് രാത്രിയിൽ ചെയ്ത് വെക്കാം. ആറ് മണിക്കൂറിനുശേഷം ഇതിലെ വെള്ളം നല്ലതുപോലെ ഊറ്റി കളയുക.

ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെള്ളം ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. ഇതിൽനിന്ന് 3 ടീസ്പൂൺ മിശ്രിതം ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ തൈര് ചേർക്കുക. എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ഡ്രൈ ഹെയർ ഉള്ളവർക്ക് ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേർക്കാം. തുടർന്ന് ഇതു മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക.

രണ്ടു മണിക്കൂറിനു ശേഷം സാധാരണ വെള്ളത്തിൽ തല കഴുകി എടുക്കാം. ഷാംപൂ ഉപയോഗിച്ചും തല കഴുകാവുന്നതാണ്. ഇത് ആഴ്ചയിൽ ഒരു പ്രാവശ്യം ചെയ്യ്താൽ തന്നെ നല്ല റിസൾട്ട്‌ കിട്ടുന്നതാണ്. ഇതു മുടികൊഴിച്ചിൽ താരൻ എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കി മുടി തഴച്ചു വളരാൻ സഹായിക്കുന്നു. ബാക്കിയുള്ള മിശ്രിതം ഫ്രിഡ്ജിൽ സൂക്ഷിച്ച് വെക്കാവുന്നതാണ്.

കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.