നല്ല ആരോഗ്യത്തിന് തുളസിയില തിളപ്പിച്ച വെള്ളം കുടിക്കാം

നമ്മുടെ നാട്ടിൻ പുറങ്ങളിൽ ധാരാളം കാണുന്ന ഒരു ഔഷധ സസ്യമാണ് തുളസി. ഇത് പ്രധാനമായും പൂജയ്ക്കും ഔഷധ നിർമ്മാണത്തിനുമാണ് ഉപയോഗിക്കുന്നത്. ഇതിൽആന്റി ഓക്‌സിഡന്റ്, ആന്റിഫംഗല്‍, ആന്റിസെപ്റ്റിക് ഗുണങ്ങൾ ധാരാളമടങ്ങിയിട്ടുണ്ട്. തുളസിയില ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു പാനീയത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് നമ്മുടെ പല ആരോഗ്യപ്രശ്നങ്ങൾക്കും നല്ലൊരു പ്രതിവിധിയാണ്. ഇത് തയ്യാറാക്കാനായി ഒരുപിടി തുളസിയാണ് ആവശ്യം.

തുളസിയില പൊട്ടിച്ചെടുത്ത് വെള്ളത്തിൽ മുക്കി വെക്കുക. ഇത് തുളസിയിൽ കാണുന്ന മാറാല, പുഴുക്കൾ, പ്രാണികൾ എന്നിവ ഇല്ലാതാക്കാൻ ചെയ്യുന്നതാണ്. അതിനുശേഷം തുളസിയില നല്ലതുപോലെ കഴുകിയെടുക്കുക. എന്നിട്ട് ഇതിലേക്ക് രണ്ട് മൂന്ന് കപ്പ് വെള്ളം ചേർക്കുക. തുടർന്ന് തിളപ്പിക്കാൻ വെക്കുക. നല്ലതുപോലെ വെട്ടി തിളച്ചതിനുശേഷം അടുപ്പിൽ നിന്ന് ഇറക്കി വെക്കാം. തുടർന്ന് ഇത് അരിച്ചെടുത്ത് ഈ വെള്ളം കുടിക്കാവുന്നതാണ്. ഇത് പ്രമേഹം കുറയ്ക്കാൻ വളരെ നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

കൂടാതെ കഫക്കെട്ട്, പനി, ചുമ രോഗങ്ങൾക്കും നല്ലൊരു പ്രതിവിധിയാണ്. കുട്ടികളിൽ വിളർച്ച വരുമ്പോൾ ഇത് കുടിക്കുന്നത് വളരെ ഗുണകരമാണ്. അതുപോലെ ക്യാൻസർ രോഗത്തിനും ഇത് നല്ലൊരു പ്രതിവിധിയാണ്. കൂടാതെ ഗ്യാസ്, നെഞ്ചരിച്ചിൽ പ്രശ്നങ്ങൾക്കും ഈ വെള്ളം കുടിക്കാവുന്നതാണ്. ഇത് കുടിയ്ക്കുന്നത് കിഡ്നിയുടെയും പാൻക്രിയാസിന്റെയും പ്രവർത്തനത്തെ സുഗമമാക്കുന്നു.

ഇത് രാത്രിയിൽ നിർമ്മിച്ചെടുത്ത് പിറ്റേദിവസം രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.