തലമുടിയും മുഖവും എളുപ്പത്തിൽ തിളങ്ങാൻ 2 പേക്കുകൾ നിർമ്മിക്കാം

സൗന്ദര്യ സംരക്ഷണത്തിൽ തലമുടിക്കും, മുഖത്തിനുമാണ് ആളുകൾ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. ഇതിനായി പല തരത്തിലുള്ള പരീക്ഷണങ്ങൾ ചെയ്യുന്നവരുണ്ട്. ഇന്ന് തലമുടിയും മുഖവും എളുപ്പത്തിൽ തിളങ്ങാൻ സഹായിക്കുന്ന രണ്ടു പേക്കുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. ആദ്യമായി മുടിയിൽ ഉപയോഗിക്കാൻ പറ്റുന്ന പേക്ക് നിർമിക്കാം. ഇതിനായി ഒരു മുട്ടയുടെ വെള്ള, പകുതി ചെറുനാരങ്ങ, ഒരു ടേബിൾ സ്പൂൺ തൈര്, ഒരു ടീസ്പൂൺ തേൻ എന്നിവയാണ് ആവശ്യം. ആദ്യമായി മുട്ടയുടെ വെള്ളയിലേക്ക് തൈര് ചേർക്കുക.

ഇതിലേക്ക് തേനും, നാരങ്ങയുടെ നീരും ചേർക്കുക. എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. അഞ്ചു മിനിറ്റിനുശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിയിലും തലമുടിയിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം ഇത് കഴുകി കളയാം. ഇത് മുടി നല്ലത് പോലെ തിളങ്ങാൻ സഹായിക്കുന്നു. അടുത്തതായി മുഖത്ത് പുരട്ടാനുള്ള ഫേസ്പ്പാക്ക് നിർമ്മിക്കാം. ഇത് തയ്യാറാക്കാനായി പകുതി ചെറുനാരങ്ങ, തൈര്, തേൻ, ഗോതമ്പുപൊടി എന്നിവയാണ് ആവശ്യം. ഒരു ചെറിയ ബൗൾ എടുത്ത് ഇതിലേക്ക് പകുതി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിക്കുക.

ഇതിലേക്ക് ഒരു ടീസ്പൂൺ തൈര് ചേർക്കുക. അതുപോലെ അര ടീസ്പൂൺ തേനും, ഒരു ടീസ്പൂൺ ഗോതമ്പ് പൊടിയും ചേർക്കുക. എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് പുരട്ടുന്നതിന് മുമ്പായി മുഖം ആവി പിടിക്കുക. ഇത് മുഖചർമ്മത്തിലെ സുഷിരങ്ങൾ തുറക്കാൻ സഹായിക്കുന്നു. അതിനുശേഷം ഈ ഫേസ് പാക്ക് നല്ല കട്ടിയിൽ മുഖത്ത് പുരട്ടി കൊടുക്കുക.

20 മിനിറ്റിനു ശേഷം ഉണങ്ങിക്കഴിയുമ്പോൾ സാധാരണ വെള്ളത്തിൽ മുഖം കഴുകി എടുക്കാം. ഇത് ചർമം നല്ലതുപോലെ വെട്ടിത്തിളങ്ങാൻ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.