ഇത് ഉപയോഗിച്ചാൽ ഒരാഴ്ച്ച കൊണ്ട് മുഖം വെട്ടി തിളങ്ങും

മുഖസൗന്ദര്യത്തിന്റെ കാര്യത്തില്‍ എപ്പോഴും വില്ലനാവുന്ന ഒന്നാണ് നിറമില്ലായ്മ. മുഖത്തിന് നിറം കുറഞ്ഞാല്‍ അത് പലരുടേയും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു. പലപ്പോഴും ഉള്ള നിറത്തിന് മാറ്റം സംഭവിക്കുമ്പോഴാണ് പലരും നിറം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗം തേടുന്നത്. ഇത്തരത്തിൽ മുഖം നിറം വെക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ നിർമിക്കാം.

ഇത് തയ്യാറാക്കാനായി ഒരു ബീറ്റ് റൂട്ട്, ഒരു കുക്കുംബർ, കുറച്ച് റോസ് വാട്ടർ എന്നിവയാണ് വേണ്ടത്. ബീറ്റ്‌റൂട്ടും കുക്കുംബറും തൊലികളഞ്ഞ് കഴുകി വൃത്തിയാക്കുക. ഇത് ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ കുറച്ചു വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ റോസ് വാട്ടർ ചേർക്കുക. എന്നിട്ട് നല്ലത് പോലെ ഇളക്കി കൊടുക്കുക. ഇത് ഒരു സ്പ്രേ ചെയ്യുന്ന കുപ്പിയിലേക്ക് പകർത്തി വെക്കുക.

തുടർന്ന് ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. പിന്നീട് ആവശ്യാനുസരണം മുഖത്ത് സ്പ്രേ ചെയ്ത് നല്ലതുപോലെ മസാജ് ചെയ്യുക. ഇത് മുഖം നിറം വെക്കാനും തിളങ്ങാനും വളരെയധികം സഹായിക്കുന്നു. ഇത് എല്ലാ ദിവസവും ചെയ്യാൻ ശ്രമിക്കുക. ഒരാഴ്ചക്കുള്ളിൽ തന്നെ നല്ല രീതിയിലുള്ള റിസൾട്ട് ഉണ്ടാക്കി തരുന്നു. ഇതിന് യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.