വ്യായാമം ചെയ്യാതെ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പാനീയം

നമ്മുടെ തെറ്റായ ജീവിത രീതിയും വ്യായാമത്തിന്റെ കുറവുമാണ് അമിതവണ്ണത്തിന് പ്രധാന കാരണം. ഇത്തരം ആളുകൾ വണ്ണം കുറയ്ക്കാനായി നിരവധി പരീക്ഷണങ്ങൾ ചെയ്യാറുണ്ട്. ഇന്ന്, വ്യായാമം ചെയ്യാൻ മടിയുള്ളവർക്ക് വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പാനീയത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് വളരെ ചിലവ് കുറച്ച് വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാൻ പറ്റുന്ന ഒരു വിദ്യയാണ്. ഇത് തയ്യാറാക്കാനായി കാൽ ടീസ്പൂൺ നല്ല ജീരകം, ഒരു ചെറിയ കഷണം ഇഞ്ചി, ഒരു ചെറുനാരങ്ങയുടെ പകുതി എന്നിവയാണ് വേണ്ടത്.

ആദ്യം തന്നെ ഇഞ്ചി തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കുക. തുടർന്ന് നല്ല ജീരകവും ഇഞ്ചിയും ചേർത്ത് ചതച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം എടുക്കുക. ഇതിലേക്ക് ചതച്ചെടുത്ത ജീരകവും ഇഞ്ചിയും ചേർക്കുക. എന്നിട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. തണുത്തതിന് ശേഷം ഇതിലേക്ക് പകുതി ചെറുനാരങ്ങയുടെ നീര് ചേർക്കുക. എന്നിട്ട് നല്ലത്പോലെ മിക്സ് ചെയ്ത് കുടിക്കാം.

രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. മധുരം ആവശ്യമുള്ളവർക്ക് ഇതിലേക്ക് ഒരു സ്പൂൺ തേൻ ചേർക്കാം. പ്രമേഹ രോഗത്തിന് മരുന്ന് കഴിക്കുന്നവർ ഇത് കുടിക്കാൻ പാടില്ല. അതുപോലെ ഗർഭിണികളും ഗർഭം ധരിക്കാൻ പോകുന്നവരും ഇത് കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ കുടവയർ ഇല്ലാതാക്കുകയും അമിതവണ്ണം, പൊണ്ണത്തടി കുറയ്ക്കുകയും ചെയ്യുന്നു.

ഇത് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും കുടിക്കാൻ പറ്റുന്ന ഒരു പാനീയമാണ്. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.