വീട്ടിലിരുന്നു കൊണ്ട് മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനായി 5 വിദ്യകൾ

മുഖക്കുരു, കറുത്ത പാടുകൾ, തിളക്കം കുറയൽ, നിറം കുറവ് എന്നിങ്ങനെ വിവിധ പ്രശ്നങ്ങൾ മുഖസൗന്ദര്യത്തെ ബാധിക്കാറുണ്ട്. ഇത് പരിഹരിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോകുന്നവരായിക്കും കൂടുതലും. എന്നാൽ ബ്യൂട്ടി പാർലറിൽ പോകാതെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന 5 മാർഗങ്ങളെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. 1) മുഖത്ത് ചന്ദനം പുരട്ടുന്നത് വളരെ നല്ലതാണ്. ചന്ദനം തേനിലോ പാലിലോ ചേർത്ത് പുരട്ടാം. അതുപോലെ ചന്ദനപ്പൊടിയോടൊപ്പം മഞ്ഞളും റോസ് വാട്ടറും ചേർത്ത് ഫേസ് മാസ്ക്കായി ഉപയോഗിക്കാം.

ഇത് ആഴ്ചയിൽ രണ്ട് പ്രാവശ്യം ചെയ്താൽ ചർമ്മം മിനുസമാകാനും തിളങ്ങാനും സഹായിക്കും. കൂടാതെ മുഖക്കുരു വന്നതിന് ശേഷമുള്ള കറുത്ത പാടുകൾ ഇല്ലാതാക്കാനും ഇത് സഹായിക്കും. 2) മുഖത്ത് മഞ്ഞൾ തേയ്ക്കുന്നതും വളരെ നല്ലതാണ്. ഇത് ചർമ്മത്തിലെ ഡെഡ് സെൽസുകളെ നീക്കം ചെയ്യുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ ആണ് ഇതിന് സഹായിക്കുന്നത്. മഞ്ഞളിൽ തൈര് ചേർത്ത് ഫേസ് മാസ്ക്കായി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇത് ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്യണം.

3) വിറ്റാമിൻ സി യും, ആന്റി ഓക്സിഡന്റുകളും ധാരാളമടങ്ങിയ ഒന്നാണ് നെല്ലിക്ക. ദിവസവും നെല്ലിക്ക കഴിക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. 4) ഭക്ഷണത്തിൽ അയെൺ അടങ്ങിയ സാധനങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക. ഇത് രക്തത്തെ ശുദ്ധീകരിച്ച് ചർമം മിനുസമുള്ളതാക്കുന്നു. അതുപോലെ മാതളനാരങ്ങ, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ചർമത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. 5) തൈര് ഉപയോഗിച്ചും മുഖസൗന്ദര്യം വർധിപ്പിക്കാം.

ഇത് ഭക്ഷണത്തോടൊപ്പം കഴിക്കുകയും, മുഖത്ത് പുരട്ടാൻ ആയി ഉപയോഗിക്കുകയും ചെയ്യാം. ഇത് മുഖത്തെ ഡെഡ് സെൽസുകളെ നീക്കം ചെയ്യാനും, മുഖത്തെ വരൾച്ച ഇല്ലാതാക്കാനും സഹായിക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.