ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കിഡ്നി രോഗങ്ങൾ നിങ്ങളെയും ബാധിക്കാം

കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. പണ്ടുകാലത്ത് പ്രായം കൂടിയവരിലാണ് കിഡ്നി രോഗങ്ങൾ കൂടുതലായി ഉണ്ടാകുന്നത്. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ കണ്ടുവരുന്നു. നമ്മുടെ ജീവിത രീതിയും ഭക്ഷണ ക്രമവുമാണ് ഇതിന് പ്രധാന കാരണം. കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ആരോഗ്യകരമായി തന്നെ മുമ്പോട്ടു പോകാം. ദിവസവും ഒരു ലിറ്റർ താഴെ വെള്ളം കുടിക്കുന്നത് കിഡ്നിയുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം.

മഞ്ഞ കളറിൽ മൂത്രം വരുന്നത് ഇതിന്റെ ഒരു ലക്ഷണമാണ്. അതുകൊണ്ട് ദിവസവും ഒരു ലിറ്ററിൽ കൂടുതൽ വെള്ളം കുടിക്കാൻ ശ്രമിക്കുക. മൂത്രമൊഴിക്കാൻ തോന്നുമ്പോൾ തന്നെ ഒഴിവാക്കേണ്ടതാണ്. അതിനെ തടഞ്ഞു നിർത്താൻ പാടില്ല. ഉപ്പിന്റെ അമിത ഉപയോഗം കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കാം. അതുകൊണ്ട് ഉപ്പിന്റെ ഉപയോഗം ലഘൂകരിക്കുക. അതുപോലെ കല്ലുപ്പ് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ നല്ലത്. കൂടാതെ അച്ചാർ, ജങ്ക് ഫുഡ്സ് എന്നിവയുടെ ഉപയോഗവും കുറയ്ക്കുക.

പ്രമേഹ രോഗം ഉള്ള 30 ശതമാനം ആളുകളിലും കിഡ്നി രോഗം കാണുന്നു. അതുകൊണ്ട് ഷുഗറിന്റെ അളവ് നിയന്ത്രിച്ച് കൊണ്ടു പോകാൻ ശ്രദ്ധിക്കണം. വേദനാ സംഹാരികളുടെ ഉപയോഗവും കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കും. അതുകൊണ്ട് ഡോക്ടറുടെ ഉപദേശമനുസരിച്ച് മാത്രം മരുന്നുകൾ കഴിക്കുക. അതുപോലെ കൊഴുപ്പ് നിറഞ്ഞ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക. പുകവലി കിഡ്നിയുടെ പ്രവർത്തനത്തെ കുറയ്ക്കുന്നു.

അതുകൊണ്ട് പുകവലി ഒഴിവാക്കുക. അതുപോലെ രാത്രിയിൽ വേണ്ടത്രസമയം ഉറങ്ങാത്തതും കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കാം. ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ കിഡ്നിയുടെ പ്രവർത്തനം സുരക്ഷിതമാകും. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.