മുഖം വെളുപ്പിക്കാനായി പ്രകൃതിദത്തമായ ഒരു മാർഗം

മുഖം വെളുപ്പിക്കാനായി നിരവധി മാർഗങ്ങൾ തേടി പോകുന്നവരുണ്ട്. ഇതിനായി ബ്യൂട്ടി പാർലറുകളിലും ക്ലിനിക്കുകളിലും പോകുന്നവരാണ് കൂടുതൽ. എന്നാൽ ഒരു വിഭാഗം ആളുകൾ കൃത്രിമമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. ഇത് പലതരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. ഇന്ന് മുഖം വെളുപ്പിക്കാൻ സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് വീട്ടിലിരുന്നുകൊണ്ട് പ്രകൃതിദത്തമായി തന്നെ നിർമിച്ചെടുക്കാം. ഇതിനായി ചെറുനാരങ്ങയും, തേനുമാണ് ആവശ്യം.

ആദ്യമായി ഒരു ചെറിയ പാത്രം എടുക്കുക. ഇതിലേക്ക് ഒരു ടിസ്പൂൺ തേൻ ഒഴിക്കുക. ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി നീര് ചേർക്കുക. എന്നിട്ട് നല്ലതുപോലെ മിക്സ്‌ ചെയ്യുക. നാരങ്ങക്ക് പകരം ഓറഞ്ച് നീരോ റോസ്‌വാട്ടറോ ചേർക്കാവുന്നതാണ്. തേനിൽ ആന്റി ബാക്ടീരിയൽ, ബ്ലീച്ചിംഗ് ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ അഴുക്കുകൾ കളഞ്ഞ് മുഖം വൃത്തിയാകാൻ സഹായിക്കുന്നു. അതുപോലെ മുഖത്തെ പാടുകളും മറ്റും ഇല്ലാതാക്കി തിളങ്ങാനും സഹായിക്കുന്നു.

ചെറുനാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു, കറുത്ത പാടുകൾ, പിഗ്മെന്റേഷൻ എന്നിവ ഇല്ലാതാക്കി മുഖം വെളുക്കാൻ സഹായിക്കുന്നു. മിക്സ്‌ ചെയ്തതിനുശേഷം ഇത് മുഖത്ത് പുരട്ടാവുന്നതാണ്. അരമണിക്കൂറിന് ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകി എടുക്കാം. ഇത് ഒരു പ്രാവശ്യം മാത്രമേ ചെയ്യാൻ പാടുള്ളൂ. ഇത് ചർമ്മം മൃദുലമാകാനും, തിളങ്ങാനും, നിറം വെക്കാനും സഹായിക്കുന്നു.

കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.