പുരുഷന്മാർ സ്ഥിരമായി ബദാം കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്?
ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ് ബദാം. പുരുഷന്മാർക്ക് ബദാം കഴിച്ചാൽ കിട്ടുന്ന ഗുണങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. പുരുഷന്മാർക്ക് ഭക്ഷണത്തോടൊപ്പം കഴിക്കാൻ പറ്റുന്ന ഒന്നാണ് ബദാം. ഇതിൽ വിറ്റാമിൻ ബി ടു, കോപ്പർ, മാഗനീസ്, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയട്ടുണ്ട്. ഇത് പുരുഷന്മാർക്ക് ഒരുപാട് ഗുണം ചെയ്യുന്നു. ബദാം ശരീരത്തിൽ നല്ല കൊളസ്ട്രോളിനെ ഉൽപ്പാദിപ്പിക്കുന്നു. ഇതു വെറും വയറ്റിൽ മൂന്നെണ്ണം വരെ കഴിക്കാവുന്നതാണ്.
കൗമാരപ്രായക്കാർ ഇത് ജിംനേഷ്യത്തിൽ പോകുമ്പോൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇത് മസിലുകൾ കൂട്ടാൻ വളരെയധികം സഹായിക്കുന്നു. പ്രായമായവരിൽ ടെസ്‌റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് ക്രമാതീതമായി കുറയാറുണ്ട്. അത്തരക്കാർക്ക് ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരിലാണ് കണ്ടുവരുന്നത്.
ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് ബദാം കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നു. ഇത് ഹാർട്ട് അറ്റാക്ക്, ഹാർട്ട് ബ്ലോക്ക് എന്നീ പ്രശ്നങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നു. അതുപോലെ എല്ലു തേയ്മാനത്തിന്റെ പ്രശ്നം ഉള്ളവർക്കും ബദാം നല്ലതാണ്. പുരുഷന്മാരിൽ ലൈംഗിക ശേഷി വർധിപ്പിക്കാൻ ബദാം ഉപയോഗിക്കാം. കുട്ടികളിലെ ക്ഷീണം മാറ്റാനും ബദാം നല്ലതാണ്.
ബദാം കഴിക്കാനായി തല ദിവസം മൂന്നോ നാലോ ബദാം വെള്ളത്തിൽ ഇട്ടു കുതിർക്കുക. ഇത് പിറ്റേദിവസം രാവിലെ വെറും വയറ്റിൽ കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.