ഈ രോഗങ്ങൾ വരാതിരിക്കാൻ വാഴപ്പിണ്ടി ജ്യൂസ്‌ കുടിക്കാം

വാഴപ്പിണ്ടിയുടെ ഗുണങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഭക്ഷണാവശ്യത്തിനായി ഉപയോഗിക്കുന്ന ഒന്നാണ് വാഴപ്പിണ്ടി. ഇതിൽ ധാരാളം ഫൈബർ അടങ്ങിയട്ടുണ്ട്. വാഴപ്പിണ്ടി ഉപയോഗിച്ച് തോരൻ പോലുള്ള കറികൾ ഉണ്ടാക്കാം. അതുപോലെ വാഴ പിണ്ടിയുടെ ജ്യൂസ്‌ കുടിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്. ഇത് പല രോഗങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഷുഗർ, അൾസർ പോലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാര മാർഗമാണ് വാഴപിണ്ടി ജ്യൂസ്‌. അതുപോലെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾക്കും ഇത് വളരെയധികം ഗുണം ചെയ്യുന്നു.

ഇതിൽ ധാരാളം നാരുകൾ അടങ്ങിയത് കൊണ്ട് വണ്ണം കുറയ്ക്കാനും ഇത് സഹായിക്കും. വാഴ പിണ്ടി ജ്യൂസ്‌ നിർമിക്കാനായി, ഒരു ചെറിയ കഷ്ണം വാഴ പിണ്ടി എടുക്കുക. ഇതിന്റെ തോലും പോളകളും കളഞ്ഞ് വൃത്തിയാക്കി എടുക്കുക. അതോടൊപ്പം നാരുകളും കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. തുടർന്ന് ഇതിൽ വെള്ളം ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. അതിന് ശേഷം ഒരു ഗ്ലാസ്സിന്റെ മുക്കാൽ ഭാഗം ഈ അരച്ച ജ്യൂസും ബാക്കി വെള്ളവും ചേർത്തെടുക്കുക.

തുടർന്ന് ഇത് നല്ലതുപോലെ മിക്സ്‌ ചെയ്ത് കുടിക്കാവുന്നതാണ്. ഇതിന്റെ രൂചി ഇഷ്ടമില്ലാത്തവർക്ക് ഇതിലേക്ക് ചെറുനാരങ്ങാനീരും പച്ചമുളകും ഇഞ്ചിയും ചേർത്ത് കഴിക്കാവുന്നതാണ്. ഇത് കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും കുടിക്കേണ്ടതാണ്. എന്നാൽ മാത്രമേ നല്ല രീതിയിലുള്ള റിസൾട്ട്‌ കിട്ടുകയുള്ളു.

കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.