ആഗ്രഹിക്കുന്ന എന്ത് കാര്യവും നടക്കാൻ ഈ കർമ്മം ചെയ്യാം

ചില വിശ്വാസങ്ങൾ ബുദ്ധിപൂർവം സ്വീകരിച്ചാൽ അതുകൊണ്ട് ഒരുപാട് നേട്ടം ഉണ്ടാകുന്നു. ഇത്തരത്തിൽ ചൊവ്വാഴ്ച്ച ദിവസം ചെയ്യുന്ന ഒരു കർമത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സൗഭാഗ്യങ്ങളും ഉണ്ടാക്കുന്നു. കൂടാതെ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടത്തി തരുകയും ചെയ്യുന്നു. ചൊവ്വാഴ്ച ദിവസം രാവിലെയോ വൈകിട്ടോ ഇത് ചെയ്യാവുന്നതാണ്.

ഇതിനായി കുളിച്ച് വൃത്തിയായി നിങ്ങളുടെ പൂജാ മുറിയിലോ പ്രാർത്ഥനാ മുറിയിലോ കയറി നിങ്ങൾ ഇഷ്ടപെടുന്ന ദൈവത്തെ മനസ്സിൽ വിചാരിക്കുക. തുടർന്ന് ഈ കർമം ചെയ്യുക. ആദ്യമായി ഒരു ചിരാതിലോ വിളക്കിലോ നല്ലെണ്ണ ഒഴിച്ച് ഒരു തിരി കത്തിക്കുക. ഈ സമയത്തു നിങ്ങൾ എന്ത് ആഗ്രഹിക്കുന്നുവോ അത് നടന്നിരിക്കും. ഇത് തുടർച്ചയായി മൂന്ന് ചൊവ്വാഴ്ച്ച ചെയ്യുക. വിളക്ക് കത്തിച്ചതിനു ശേഷം ചമ്മറം പടിഞ്ഞിരുന്ന് ‘ഓം സർവേശ്വരായ നമ:’ എന്ന്.

എട്ടു പ്രാവശ്യം ചൊല്ലുക. കത്തിച്ച വിളക്കിലേക്ക് അഞ്ച് കുരുമുളക്, ഒരു ഏലക്ക, ഗ്രാമ്പു എന്നിവ നിക്ഷേപിക്കുക. എന്നിട്ട് വീണ്ടും മന്ത്രം ചൊല്ലി എന്റെ ആഗ്രഹം സാധിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുക. അതിനോടൊപ്പം നിങ്ങളുടെ ആഗ്രഹം എന്താണോ അത് ആവർത്തിച്ചു പറയുക. അതിന് ശേഷം വിളക്കിൽ നിക്ഷേപിച്ച സാധനങ്ങൾ നന്നായി ഉഴിഞ്ഞ് വീടിന്റെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടു തലയ്ക്കു മുകളിലൂടെ വലിച്ചെറിയുക. ഇത് നിങ്ങൾ ആഗ്രഹിച്ച എന്ത് കാര്യമായാലും സാധിച്ചു തരുന്നു. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.