മുഖം നിറം വെക്കാൻ കടലമാവ് ഉപയോഗിച്ചുള്ള വിവിധ മാർഗ്ഗങ്ങൾ

ചില ആളുകൾ വെയിൽ കൊണ്ടാൽ മുഖം നല്ലതുപോലെ കരുവാളിക്കുന്നു. ഇത്തരത്തിൽ കരുവാളിച്ച മുഖം തിളങ്ങാൻ സഹായിക്കുന്ന ഒരു ഫേസ് പേക്കിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് പ്രകൃതിദത്തമായി തന്നെ നിർമ്മിച്ച് എടുക്കാം. യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇത് ഉണ്ടാക്കുന്നില്ല. ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. കടലമാവ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. കടലമാവ് മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുന്നു

. കടലമാവ് മുഖത്തെ ഡെഡ് സെൽസുകൾ നീക്കി ചർമം പുതിയതാക്കുന്നു. കടലമാവ് തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നത് മുഖത്തെ കരുവാളിപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് ഉണങ്ങിയതിനു ശേഷം കഴുകിയെടുക്കാം. ഇത് ആഴ്ചയിൽ രണ്ടു തവണ ചെയ്യുക. ഇത് മുഖത്തെ കറുപ്പ് മാറ്റി വെളുപ്പാകാനും മുഖം തിളങ്ങാനും സഹായിക്കുന്നു. കടലമാവിൽ വെള്ളം ചേർത്ത് മുഖത്തു പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കും. മുഖത്തെ എണ്ണമയം ഇല്ലാതാക്കാൻ കടല മാവ് പശുവിൻ പാലിൽ ചേർത്ത് മുഖത്ത് പുരട്ടുക.

ഉണ്ടാങ്ങിയതിനു ശേഷം കഴുകി കളഞ്ഞാൽ മതി. മുഖ കുരു ഉള്ളവർ ഒരു ടീസ്പൂൺ കടലമാവും അര ടീസ്പൂൺ ചന്ദന പൊടിയും കാൽ ടിസ്പൂൺ കസ്തൂരി മഞ്ഞൾ പൊടിയും പാലിൽ ചേർത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയാം. ഇത് ആഴ്ചയിൽ മൂന്നു തവണ ചെയ്യുക. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാനും ഉപകരിക്കും. വരണ്ട ചർമ്മമുള്ളവർ കടലമാവും, കസ്തൂരി മഞ്ഞളും, തേനും, പാലിൽ ചേർത്ത്പുരട്ടുക.

20 മിനിറ്റിനു ശേഷം ഇത് കഴുകി കളയാം. അടുത്തതായി 5 ടിസ്പൂൺ കടലമാവിൽ അര ടീസ്പൂൺ മഞ്ഞൾ പൊടിയും കുറച്ച് വെള്ളവും ചേർത്ത് പുരട്ടുക. ഇത് സ്ത്രീകളിൽ ചുണ്ടിനു മീതെ രോമങ്ങൾ കാണുന്നതിന് പരിഹാരമാണ്. ഇത് ദിവസവും രാവിലെയും വൈകിട്ടും ചെയ്യുക. കടലമാവിൽ തൈരും മഞ്ഞളും ചേർത്ത് പുരട്ടുന്നത് കഴുത്തിലും കൈമുട്ടിലും ഉള്ള കറുപ്പ് നിറം മാറാൻ സഹായിക്കുന്നു. ഇരുപത് മിനുട്ടിന് ശേഷം ഇത് കഴുകിക്കളയാം. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക.