പ്ലാവിലയുടെ ഞെട്ട് ഉപയോഗിച്ച് ഗ്യാസ്ട്രബിൾ ഇല്ലാതാക്കാം

ശരീരത്തിൽ ഗ്യാസിന്റെ പ്രശ്നങ്ങൾ ഉള്ള ഒരുപാട്‌ ആളുകൾ ഉണ്ട്. ഗ്യാസ് ഇല്ലാതാക്കാൻ പല തരത്തിലുള്ള വീട്ടുവൈദ്യങ്ങൾ ഉണ്ട്. ഇത്തരത്തിൽ ഗ്യാസ് ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. ഇതിനായി ജീരകവും, പ്ലാവിലയുടെ ഞെട്ടിയുമാണ് വേണ്ടത്. തടി കുറയ്ക്കൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ജീരകം.

അതുപോലെ ദഹനം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. കൂടാതെ വയറിളക്കം, മനംപുരട്ടൽ, ഛർദി എന്നിവയ്ക്കും ഇത് ഉപയോഗിക്കാം. ഇതിനായി നല്ലതുപോലെ പഴുത്ത 5 പ്ലാവിലയുടെ കിഴെയുള്ള ഞെട്ട് പൊട്ടിച്ചെടുക്കുക. ഇതിന്റെ തണ്ട് നല്ലതുപോലെ ചതയ്ക്കുക. അതിന് ശേഷം രണ്ട് ടീസ്പൂൺ ജീരകവും എടുക്കുക. ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം എടുത്ത് പ്ലാവില ഞെട്ടിയും ജീരകവും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക.

ഇത് ആദ്യം രാവിലെ വെറും വയറ്റിൽ കുടിക്കുക. അതിനുശേഷം ആ ദിവസത്തിൽ തന്നെ പല നേരം കുടിക്കാം. ഇത് ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. വയർ നല്ലതുപോലെ തണുപ്പിക്കുന്ന ഈ പാനീയം വയറിന്റെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.