തക്കാളി ഉപയോഗിച്ച് മുഖം വെളുപ്പിക്കാം വളരെ ഈസിയായി

മുഖം വെളുക്കാനായി നിരവധി പരീക്ഷണങ്ങൾ നമ്മൾ ചെയ്യാറുണ്ട്. എന്നാൽ മിക്കതും നല്ല റിസൾട്ട്‌ ഉണ്ടാക്കി തരുന്നില്ല. പ്രകൃതി ദത്തമായി നിർമ്മിക്കാൻ കഴിയുന്ന ഒരു ഫേസ് പേക്കിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് മുഖം വെളുക്കാൻ സഹായിക്കുന്നു. ഇതിനായി തക്കാളി, കസ്തുരി മഞ്ഞൾ, പഞ്ചസാര എന്നിവയാണ് വേണ്ടത്. തക്കാളി മുഖം വെളുക്കാൻ വളരെയധികം സഹായിക്കുന്നു. ആദ്യമായി നല്ല ചുവന്ന പഴുത്ത തക്കാളി എടുക്കുക.

എന്നിട്ട് പകുതിയായി മുറിക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് കസ്തൂരിമഞ്ഞൾ എടുക്കുക. പകുതി മുറിച്ച തക്കാളി ഇതിൽ മുക്കി മുഖത്ത് തേക്കുക. തക്കാളിയുടെ ചാറ് മുഖത്ത് പിഴിഞ്ഞ് നല്ലത്പോലെ മസാജ് ചെയ്യണം. ഇങ്ങനെ 5 മിനിറ്റ് നേരം മസാജ് തുടരുക. മഞ്ഞളിലെ ആന്റി ബാക്ടീരിയൽ ഗുണം മുഖത്തെ ഡെഡ് സെൽസുകളെ പുനരുജ്ജീവിപ്പിച്ച് വെളുക്കാൻ സഹായിക്കുന്നു. ഇതിന് നാച്ചുറൽ ബ്ലീച്ചിങ് ഗുണങ്ങളുമുണ്ട്.

അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് റിസൾട്ട് കിട്ടുന്നു. അടുത്തതായി ഒരു ബൗളിൽ പഞ്ചസാര എടുക്കുക. ബാക്കിയുള്ള പകുതി തക്കാളി ഇതിൽ മുക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. എന്നിട്ട് വളരെ പതുക്കെ മസാജ് ചെയ്യാം. ഇത് മുഖത്തെ ഡെഡ് സെൽസുകളെ നീക്കുകയും ചർമ്മം മൃദുലമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. പഞ്ചസാരയിൽ ബ്ലീച്ചിങ് ഗുണങ്ങളുണ്ട്.

അഞ്ചു മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.