പ്രകൃതിദത്തമായി മോയ്സ്ചറൈസർ ക്രീം തയ്യാറാക്കാം

ചർമ പരിപാലനത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് മോയ്‌സ്ചറൈസിങ് ക്രീമുകൾ. ഇത് നമ്മുടെ ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തിളങ്ങാനും സഹായിക്കുന്നു. കെമിക്കലുകൾ അടങ്ങിയ മോയ്സ്ചറൈസിംഗ് ക്രീമുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത് പല പാർശ്വഫലങ്ങളും ഉണ്ടാക്കുന്നു. ഇത് നമുക്ക് നാച്ചുറൽ ആയി നിർമിക്കാൻ പറ്റും. പ്രകൃതിദത്തമായി മോയ്സ്ചറൈസർ ക്രീം തയ്യാറാക്കുന്നത് എങ്ങനെയെന്നാണ് ഇന്ന് പറയാൻ പോകുന്നത്.

ഇത് നമ്മുടെ വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചെടുക്കാം. ഇതിനായി ഒരു ചെറിയ ബൗൾ എടുക്കുക. ഇതിലേക്ക് ഒരു ടിസ്പൂൺ ഗ്ലിസറിൻ ഒഴിക്കുക. അതിന് ശേഷം അര ടിസ്പൂൺ ആൽമണ്ട് ഓയിലും ചേർക്കുക. ആൽമണ്ട് ഓയിൽ ചർമത്തിനുണ്ടാകുന്ന വരൾച്ചാ പ്രശ്നങ്ങൾ പരിഹരിക്കുന്നു. ഇതിലേക്ക് കാൽ ടിസ്പൂൺ റോസ് വാട്ടറും ഒരു ടിസ്പൂൺ അലോവര ജെല്ലും ചേർക്കുക. അവസാനമായി അര ടിസ്പൂൺ നെയ്യും കൂടി ചേർത്ത് നല്ലതുപോലെ മിക്സ്‌ ചെയ്യുക. ഇത് ചെറിയ ഒരു ചെപ്പിലാക്കി സൂക്ഷിച്ചു വെക്കാവുന്നതാണ്.

ഇത് രണ്ട് – മൂന്ന് മാസം വരെ കേടു കൂടാതെ ഇരിക്കുന്നു. വേണമെങ്കിൽ ഇത് ഫ്രിഡ്ജിലും വെക്കാവുന്നതാണ്. ഇത് മുഖത്തിന് തണുപ്പ് നൽകാൻ സഹായിക്കുന്നു. തുടർന്ന് ഇത് മുഖത്ത് തേച്ച് നല്ലതുപോലെ മോയ്‌സ്ചറൈസ് ചെയ്യാവുന്നതാണ്. ഇത്‌ കഴുത്തിലും കൈകളിലും ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിന് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല.

ഇത് ചർമത്തിലെ ചുളിവുകൾ മാറ്റി നല്ലത് പോലെ തിളക്കം കൂട്ടുന്നു. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.