കേശ സംരക്ഷണത്തിന് അനുയോജ്യമായ ഒരു ഹെയർ ഓയിൽ നിർമ്മിക്കാം

ചർമ സംരക്ഷണത്തെ പോലെ പ്രാധാന്യമർഹിക്കുന്നതാണ് കേശസംരക്ഷണവും. മുടി നല്ലത് പോലെ പരിപാലിച്ചില്ലെങ്കിൽ മുടി കൊഴിച്ചിൽ, മുടി പൊട്ടി പോകൽ, താരൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. മുടിയുടെ നല്ല ആരോഗ്യത്തിന് സഹായിക്കുന്ന ഒരു ഹെയർ ഓയിലിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് കറുത്ത മുടി നരക്കാതിരിക്കാൻ സഹായിക്കുന്നു. കൂടാതെ മുടി തഴച്ച് വളരാനും തിളങ്ങാനും ഇത് വളരെ നല്ലതാണ്.

കൂടാതെ മുടിയിൽ ഉണ്ടാകുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാർഗം കൂടിയാണ് ഇത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യമായി ഒരു പാത്രമെടുത്ത് അതിൽ ഒരു ടിസ്പൂൺ ഉലുവ എടുക്കുക. ഇതിലേക്ക് ഒരു ടിസ്പൂൺ കരിം ജീരകം ചേർക്കുക. അതിന് ശേഷം ഇത് നല്ലത് പോലെ പൊടിച്ചെടുക്കുക. ഇതിലേക്ക് കുറച്ച് നല്ലെണ്ണ ചേർക്കുക. ഇദയം നല്ലെണ്ണയാണ് ഏറ്റവും അനുയോജ്യം.

എന്നിട്ട് ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിന് ശേഷം ഈ മിശ്രിതം വെയിലത്തു വെക്കുക. ഒരാഴ്ചയോളം ഇങ്ങനെ വെയിലത്ത്‌ വെച്ചതിനു ശേഷം ഇത് തലയിൽ തേച്ചു പിടിപ്പിക്കാം. കുറച്ച് നേരത്തിനു ശേഷം തല കഴുകിയെടുക്കാം. ഇത് തല തണുക്കാനും നല്ല ഉറക്കം കിട്ടാനും വളരെയധികം സഹായിക്കുന്നു. അതുപോലെ മുടിയിലെ നരകൾ മാറ്റാനും മുടി തഴച്ചു വളരാനും ഇത് വളരെ ഗുണകരമാണ്.

നമ്മുടെ മുടിയിൽ ഉണ്ടാകുന്ന എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും ഈ ഓയിൽ പരിഹാരം കാണുന്നു. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.