കല്ലുപ്പിന്റെ ആരോഗ്യ ഗുണങ്ങളും ഉപയോഗങ്ങളും

കല്ലുപ്പിന്റെ ആരോഗ്യ ഗുണങ്ങളും അതിന്റെ ഉപയോഗങ്ങളെ കുറിച്ചുമാണ് ഇന്ന് പറയാൻ പോകുന്നത്. ആദ്യമായി കാറ്റു കാലത്ത് കാല് വിണ്ടു കീറുന്നതിന് പരിഹാരം കാണുന്നതിനുള്ള ഒരു മാർഗമാണ്. ഇത് ചെയ്യുന്നതിനു മുമ്പ് കാൽ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം മൂന്നു കപ്പ് ഇളം ചൂടു വെള്ളം എടുത്ത് അതിൽ കല്ലുപ്പ് ഇടുക. എന്നിട്ട് ഇത് തിളപ്പിക്കുക. ചൂടാറി ഇളം ചൂടുള്ളപ്പോൾ ഇതിൽ 15 മിനിറ്റ് നേരം കാൽ മുക്കി വെക്കുക. അതിനുശേഷം ഒരു തുണിയെടുത്ത് കാൽ നല്ലതുപോലെ തുടക്കുക.

അതിനുശേഷം ഒരു ടീസ്പൂൺ കല്ലുപ്പ്, കാൽ ടിസ്പൂൺ മഞ്ഞൾപൊടി, 3-4ഉള്ളിയുടെ നീര്, കടുകെണ്ണ ഒരു ടിസ്പൂൺ എന്നിവ എടുക്കുക. ഇത് നല്ലതുപോലെ മിക്സ്‌ ചെയ്യുക. എന്നിട്ട് കാലിൽ വിണ്ടു കീറുന്ന ഭാഗങ്ങളിൽ പുരട്ടി കൊടുക്കുക. അടുത്തതായി പറയാൻ പോകുന്നത് വായ്പുണ്ണിന് സഹായകമായ ഒരു പ്രതിവിധിയാണ്. ഇതിനായി ഇളം ചൂടുവെള്ളത്തിൽ ഒരു സ്പൂൺ കല്ലുപ്പും കുറച്ച് മഞ്ഞൾ പൊടിയും ചേർക്കുക. എന്നിട്ട് കവിൾ കൊള്ളുക. അതുപോലെ കല്ലുപ്പ് ഒരു ടിസ്പൂൺ, പുളിച്ച തൈര് എന്നിവ എടുത്ത് മിക്സ്‌ ചെയ്ത് കവിൾ കൊള്ളുക. ഇത് രണ്ടും വായ്പുണ്ണ് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു. തൊണ്ട വേദന, തൊണ്ട കാറൽ പ്രശ്നങ്ങൾക്ക് ഇളം ചൂടു വെള്ളത്തിൽ കല്ലുപ്പിട്ടു ഗാർഗിൽ ചെയ്യുക.

അടുത്തത് ജോയിന്റ് പെയിൻ, നീർക്കെട്ട് പോലുള്ള പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ്. ഇതിനായി ഒരു ടിസ്പൂൺ കല്ലുപ്പും കുറച്ച് മുരിങ്ങയിലയും എടുത്ത് പേസ്റ്റ് രൂപത്തിൽ അരക്കുക. എന്നിട്ട് ഇത് വേദനയും നീർകെട്ടും ഉള്ള സ്ഥലത്ത് പുരട്ടി കൊടുക്കുക. അടുത്തതായി ഒരു പാത്രം എടുത്ത് അതിൽ രണ്ടു കല്ല് കല്ലുപ്പും, കാൽ ടിസ്പൂൺ നെയ്യും എടുത്ത് നല്ലതുപോലെ ചാലിക്കുക. ഇത് കാറ്റു കാലത്തുണ്ടാകുന്ന ചുണ്ട് വരൾച്ച പോലുള്ള പ്രശ്നങ്ങൾക്ക് എടുക്കാം.

പുഴകളും പ്രാണികളും അരിച്ചത് മൂലമുണ്ടാകുന്ന തടിപ്പും ചൊറിച്ചിലും മാറാൻ വെളിച്ചെണ്ണയും കല്ലുപ്പും ചേർത്ത് പുരട്ടുക. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.