നരച്ച തലമുടി കറുപ്പാക്കി മാറ്റാൻ ഇത് പരീക്ഷിച്ചു നോക്കൂ

പ്രായമായവരെ പോലെ യുവാക്കളിലും നരയുടെ പ്രശ്നം കാണുന്നു. പല കാരണങ്ങള്‍ കൊണ്ട് മുടി നരക്കാം. നമ്മുടെ ജീവിത ശൈലി, ഭക്ഷണ രീതി എന്നിവയെല്ലാം മുടി നരയ്ക്കാൻ ഒരു കാരണമാണ്. നരച്ച മുടി വളരെ എളുപ്പത്തിൽ കറുപ്പാക്കി മാറ്റുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി ചെറുപയർ , രാമച്ചം എന്നിവയാണ് വേണ്ടത്. ചെറുപയർ മുടിയിലെ മെലാനിന്റെ അളവ് നിയന്ത്രിച്ച്‌ നരച്ച മുടികളെ കറുപ്പാക്കി മാറ്റുന്നു. അതുപോലെ മുടി കൊഴിച്ചിൽ ഇല്ലാതാക്കി മുടി വേഗത്തിൽ വളരാനും ഇത് സഹായിക്കുന്നു.

കൂടാതെ മുടി തിളങ്ങാനും ചെറുപയർ പൊടി സഹായിക്കും. രാമച്ചം മുടി വളർച്ചക്ക് സഹായിക്കുന്നു. അതുപോലെ മുടി നരക്കാതിരിക്കാനും ഇത് വളരെ നല്ലതാണ്. ആദ്യമായി 4 ടിസ്പൂൺ ചെറുപയർ എടുക്കുക. ഇതിൽ ഒരു ടിസ്പൂൺ രാമച്ചം ചേർക്കുക. രാമച്ചം ചെറുതായി കട്ട്‌ ചെയ്ത് വേണം ഇതിൽ ചേർക്കാൻ. ഇത് വെള്ളം ഒഴിച്ച് രാത്രി മുഴുവൻ വെക്കുക. ഇത് പിറ്റേ ദിവസം മിക്സിയിൽ അരച്ച് നല്ല പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഇത് ഉപയോഗിക്കുന്നതിന് തലേദിവസം മുടി ഷാംപൂ ഉപയോഗിച്ച് വൃത്തിയായി കഴുകിയെടുക്കുക.

തുടർന്ന് ഇതു മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക. തണുത്ത ശരീരം ഉള്ളവർ ഇത് 15 മിനിറ്റിനു ശേഷം കഴുകി കളയണം. ചൂടുള്ള ശരീരമാണെങ്കിൽ 30 മിനിറ്റിനു ശേഷം കഴുകി കളയുക. അന്നേ ദിവസം എണ്ണയോ ഷാംപൂവോ ഉപയോഗിക്കാൻ പാടില്ല. ഇത് ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കുക. ഇത് ഒരു മാസം തുടരാവുന്നതാണ്.

ഇത് നിങ്ങളുടെ നരച്ച മുടി കറുപ്പാക്കി മാറ്റുന്നു. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.