ഈ ഷേക്ക് കുടിച്ചാൽ ഒരാഴ്ച്ച കൊണ്ട് ശരീരഭാരം വർധിപ്പിക്കാം

മെലിഞ്ഞ ആളുകൾ വണ്ണം വെക്കാനായി നിരവധി പരീക്ഷണങ്ങൾ നടത്താറുണ്ട്. ഇതിന് വേണ്ടി അമിതമായി ഭക്ഷണം കഴിക്കുകയും, നിരവധി മെഡിക്കൽ ഫുഡ്‌ പ്രോഡക്റ്റുകൾ വാങ്ങുകയും ചെയ്യാറുണ്ട്. എന്നാൽ വളരെ ഈസിയായി വണ്ണം കൂട്ടാൻ സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് ഒരാഴ്ച്ച കൊണ്ട് 4 കിലോ വരെ വർധിപ്പിക്കുന്നു. ഇത് നിർമ്മിക്കാനായി വാഴപ്പഴം, കിസ്മിസ്, ഏലയ്ക്ക, ഒരു ഗ്ലാസ് പാൽ എന്നിവയാണ് വേണ്ടത്.

വാഴപ്പഴത്തിൽ പൊട്ടാസ്യവും കാൽസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ പാലിൽ പ്രോട്ടീനും കാൽസ്യവും അടങ്ങിയിരിക്കുന്നു. കിസ്മിസ് ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഏലക്ക ദഹനം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്. ഇത് നമുക്ക് വളരെ ഈസിയായി തന്നെ നിർമിച്ചെടുക്കാം. ഇത് തയ്യാറാക്കാനായി 3 വാഴപ്പഴം, ഒരു ടിസ്പൂൺ കിസ്മിസ്, രണ്ട് ഏലക്ക, ഒരു ഗ്ലാസ്‌ കാച്ചിയ പാൽ എന്നിവ മിക്സിയിൽ നല്ലത് പോലെ അരച്ചെടുക്കുക. ഇത് ഷേക്ക് പരുവത്തിൽ ആകുമ്പോൾ കുടിക്കാം.

ഇതു തുടർച്ചയായി ഒരാഴ്ച കുടിച്ചാൽ മാത്രമേ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുകയുള്ളൂ. ഇത് ദിവസവും രാവിലെയും വൈകുന്നേരവും ഭക്ഷണശേഷം കുടിക്കുക. അതുപോലെ രാവിലെയോ ഉച്ചക്കോ രണ്ടു വേവിച്ച മുട്ടയും കഴിക്കുക . ഇതും ശരീര ഭാരം വർധിപ്പിക്കാൻ വളരെയധികം സഹായിക്കുന്നു. ഒരാഴ്ചക്ക് ശേഷം നിങ്ങൾക്ക് ശരീരഭാരം പരിശോധിച്ചു നോക്കാം.

തീർച്ചയായും നല്ല രീതിയിൽ ഉള്ള മാറ്റം ഉണ്ടാകും. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.