നമ്മുടെ പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഇതിന്റെ ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ മതി

അമിതഭക്ഷണവും, വ്യായാമക്കുറവുമാണ് നമ്മുടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം. ഇത് ഗുരുതരമായ പല രോഗങ്ങൾക്കും കാരണമാകുന്നു. ഇന്ന് ഇഞ്ചിയും, നാരങ്ങാ തൊലിയും ഉപയോഗിച്ച് ഒരു പാനീയം നിർമ്മിക്കാം. ഇത് പ്രമേഹം, കൊളസ്‌ട്രോൾ പോലുള്ള ജീവിത ശൈലി രോഗങ്ങൾ കുറയ്ക്കാൻ നല്ലതാണ്. കൂടാതെ മറ്റു പല ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ് ഇത്. ഇത് തയ്യാറാക്കാനായി നാരങ്ങയുടെ തൊലിയും കുറച്ച്‌ ഇഞ്ചിയുമാണ് വേണ്ടത്. ആദ്യമായി ഇഞ്ചി ചതച്ചെടുക്കുക.

അതിനുശേഷം ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളമെടുത്ത് തിളപ്പിക്കുക. വെള്ളം നല്ലതുപോലെ വെട്ടി തിളച്ചതിനു ശേഷം ചതച്ച ഇഞ്ചിയും, നാരങ്ങാ തൊലിയും ഇതിൽ ചേർക്കുക. എന്നിട്ട് വീണ്ടും നല്ലതുപോലെ തിളപ്പിക്കുക. വെള്ളം വറ്റി തുടങ്ങി ഒരു ഗ്ലാസ്‌ വെള്ളമാകുമ്പോൾ തീ ഓഫ്‌ ചെയ്ത് ഇറക്കി വെക്കാം. തുടർന്ന് ഇതിന്റെ വെള്ളം അരിപ്പ വെച്ച് ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. അസിഡിറ്റി പ്രശ്നം ഉള്ളവർ ഇത് ഉച്ചക്ക് ഭക്ഷണശേഷം കുടിക്കുന്നതാകും അനുയോജ്യം.

ഇത് ഹാർട്ടിൽ ഉണ്ടാകുന്ന ബ്ലോക്ക് പോലുള്ള പ്രശ്നങ്ങൾ തടയാൻ വളരെ നല്ലതാണ്. അതുപോലെ നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഉരുക്കി കളയാനും ഇത് ഉപയോഗിക്കാം. കൂടാതെ കൊളസ്ട്രോൾ ഷുഗർ പ്രശ്നങ്ങൾക്കും ഇത് വളരെ ഗുണകരമാണ്. അതുപോലെ ഭക്ഷണത്തോടുള്ള ആർത്തി കുറയ്ക്കാനും ഇത് നല്ലതാണ്. അതുപോലെ ശരീര ഭാരം കുറയ്ക്കാനും ഇത് ഉപയോഗിക്കാം.

ഇത് കുടിച്ച് നല്ല രീതിയിൽ വ്യായാമം ചെയ്താൽ മാത്രമേ ഇതിന്റെ ഗുണം ശരിക്ക് കിട്ടുകയുള്ളൂ. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.