പുതിനയില തിളപ്പിച്ച വെള്ളത്തിന് ഇത്രയ്ക്കും ആരോഗ്യ ഗുണങ്ങളോ?

ആഹാരത്തിനും ഔഷധത്തിനും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന സസ്യമാണ് പുതിന ഇല. ആമാശയ പ്രശ്നങ്ങൾക്കും പനി, ജലദോഷം, കഫ കെട്ട് തുടങ്ങിയ രോഗങ്ങൾക്കും ഇത് ഉപകാരപ്രദമാണ്. കൂടാതെ തലവേദന വരുന്ന ആളുകളിൽ ഇത് അരച്ച് തലയിൽ പുരട്ടുന്നത് വളരെ നല്ലതാണ്. ഇതിലടങ്ങിയ പച്ച കർപ്പൂരത്തിന്റെ സാന്നിധ്യമാണ് തല വേദന മാറ്റുന്നത്. പുതിനയില തിളപ്പിച്ച വെള്ളം പല ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള ഒരു പ്രതിവിധിയാണ്. പുതിനയില കൊണ്ട് വെള്ളം വെക്കുന്നത് എങ്ങനെയെന്നും ഇത് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെയും കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഇതിനായി കുറച്ചു പുതിനയില എടുത്ത് വെള്ളത്തിൽ ഇട്ട് വെക്കുക. തുടർന്ന് ഇത് ചതച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ചു വെള്ളം തിളപ്പിക്കാൻ വെക്കുക. വെള്ളം തിളച്ചതിനുശേഷം നേരത്തെ ചതച്ച് വെച്ച പുതിനയില ചേർക്കുക. തുടർന്ന് ഇത് അടച്ച് വെച്ച്‌ മീഡിയം ഫ്ലെയ്മിൽ തിളപ്പിക്കുക. അതിനുശേഷം തീ ഓഫ് ചെയ്ത് ഇറക്കി വെക്കാവുന്നതാണ്. ഇത് രാത്രിയിൽ ചെയ്തെടുത്ത് രാവിലെ വെറും വയറ്റിൽ കുടിക്കുക. ഇത് ഗ്യാസിന്റെ പ്രശ്നമുള്ളവർക്ക് വളരെ നല്ലതാണ്.

അതുപോലെ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും ഇത് കുടിക്കാവുന്നതാണ്. കൂടാതെ മൂത്രം ചൂടുള്ളവർക്കും ദഹന പ്രശ്നം ഉള്ളവർക്കും ഇത് നല്ലൊരു പ്രതിവിധിയാണ്. കരൾ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് ഇതിന്റെ വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ ലൈംഗിക ശേഷി വർധിപ്പിക്കാനും ഇത് ഗുണകരമാണ്. കൂടാതെ വിര ശല്യം ഉള്ള കുട്ടികൾക്കും ഇതിന്റെ വെള്ളം കൊടുക്കാവുന്നതാണ്.

അതുപോലെ ധാരാളം ആരോഗ്യ ഗുണങ്ങൾ ഇത് നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.