മുഖത്തെ കറുപ്പ് നിറം മാറ്റി വെട്ടിത്തിളങ്ങാൻ ഇത് പരീക്ഷിക്കുക

മുഖത്തെ കറുപ്പ് നിറം മാറ്റി വെട്ടിത്തിളങ്ങാൻ സഹായിക്കുന്ന ഒരു മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി ഒരു തക്കാളിയും ഉരുളക്കിഴങ്ങുമാണ് വേണ്ടത്. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയതും തക്കാളി ചെറിയ കഷ്ണങ്ങളാക്കിയതും മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം, അതിലേക്ക് ഒരു സ്പൂൺ പച്ചരി പൊടി ചേർക്കുക. ഇതിലേക്ക് പകുതി നാരങ്ങ പിഴിഞ്ഞ് ചേർക്കുക. തുടർന്ന് ഈ മിശ്രിതം ഐസ് ക്യൂബുകളാക്കി എടുക്കണം.

അതിനായി ഒരു ഐസ് ട്രേയിൽ ഈ മിശ്രിതം നിറക്കുക. തുടർന്ന് ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ച് വെച്ച് ഐസ് ക്യൂബുകൾ ആക്കി എടുക്കാം. ക്യൂബുകൾ ആയി മാറിയതിനു ശേഷം അതിൽ നിന്ന് രണ്ടെണ്ണം എടുത്ത് ഒരു ചെറിയ ബൗളിലേക്ക് മാറ്റിവെക്കുക. ചെറുതായി അലിഞ്ഞതിനു ശേഷം കൈകൾ കൊണ്ട് പൊടിക്കുക. തുടർന്ന് ഇത് മുഖത്ത് നല്ല കട്ടിയിൽ പുരട്ടാം. 20 മിനിറ്റിനു ശേഷം ഉണങ്ങി കഴിയുമ്പോൾ ഇത് കഴുകി കളയാവുന്നതാണ്.

മുഖക്കുരു ഉള്ള ആളുകൾ ഇതിന്റെ ഐസ് ക്യൂബ് എടുത്ത് മുഖത്ത് മസാജ് ചെയ്യുക. തുടർന്ന് ഉണങ്ങിയതിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ഇത് മുഖക്കുരു മാറാനും മുഖം വെട്ടിത്തിളങ്ങാനും സഹായിക്കുന്നു. ഇത് പുരുഷന്മാർക്കാണ് ഏറ്റവും അനുയോജ്യം. എന്നിരുന്നാലും സ്ത്രീ പുരുഷ ഭേദമന്യേ ഇത് ആർക്ക് വേണമെങ്കിലും ഉപയോഗിക്കാം.

ഇത് ചിലവ് കുറച്ച് വീട്ടിൽ തന്നെ വളരെ ഈസിയായി നിർമ്മിച്ചെടുക്കാവുന്ന ഒരു വിദ്യയാണ്. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.