നരച്ചമുടി വീട്ടിലിരുന്നു കൊണ്ട് കറുപ്പിക്കാം പ്രകൃതിദത്തമായി
തല മുടി കറുപ്പിക്കാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. ഇതിനായി വിപണിയിൽ ധാരാളം ഉത്പ്പന്നങ്ങളും ലഭ്യമാണ്. എന്നാൽ കൃത്രിമമായി നിർമിച്ചെടുക്കുന്ന ഇത്തരം ഉത്പ്പന്നങ്ങൾ പല തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. മുടി കറുപ്പിക്കാനായി വളരെ നാച്ചുറൽ ആയി നിർമിക്കാൻ പറ്റുന്ന ഒരു മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് തലയിൽ തേച്ചാൽ നരച്ച മുടികൾ ഒക്കെ കറുപ്പായി മാറും. ഇത് വയസ്സായ ആളുകളുടെ മുടിയും യുവാക്കളിലെ അകാല നരയും കറുപ്പാക്കി മാറ്റാൻ സഹായിക്കുന്നു.
ഇതിനായി തവിടുള്ള ചുവന്ന അരി എടുക്കുക. ഇത് 12 മണിക്കൂർ കുതിർക്കാൻ വെക്കുക. അതിന് ശേഷം ആ വെള്ളം ഊറ്റി എടുക്കുക. പിന്നെ ഇതിലേക്ക് നെല്ലിക്ക പൊടിയും, ത്രിഫല പൊടിയുമാണ് ആവശ്യം. നെല്ലിക്ക പൊടിയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് തല മുടി കറുപ്പാകാൻ സഹായിക്കുന്നു. കൂടാതെ മുടി വേരിൽ നിന്നും വളരാനും ഇത് സഹായിക്കും. ത്രിഫലപ്പൊടി മെലാനിന്റെ അളവ് വർധിപ്പിച്ച് മുടി കറുപ്പാക്കുന്നു. ഒരു സ്റ്റീൽ ബൗളിൽ രണ്ട് ടീസ്പൂൺ ത്രിഫല പൊടി എടുക്കുക. ഇതിലേക്ക് 2 ടീസ്പൂൺ നെല്ലിക്കാപ്പൊടിയും ചേർക്കുക.
ഇതിലേക്ക് 7 ടിസ്പൂൺ ഊറ്റിയെടുത്ത അരി വെള്ളം ചേർക്കുക. അരി വെള്ളം മുടി നാച്ചുറലായി കറുപ്പ് ആക്കി മാറ്റാൻ സഹായിക്കുന്നു. ഇതിലേക്ക് വിറ്റാമിൻ ഇ ഗുളിക പൊട്ടിച്ചു ചേർക്കുക. ഇതു മുടി വളർച്ചയ്ക്കും കറുപ്പ് നിറത്തിനും സഹായിക്കും. തുടർന്ന് ഇതു നല്ലതുപോലെ മിക്സ് ചെയ്യുക. എന്നിട്ട് ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. എന്നിട്ട് നല്ലതുപോലെ മസാജ് ചെയ്യുക. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാം. ഇത് ആഴ്ചയിൽ രണ്ട് പ്രാവശ്യമെങ്കിലും ചെയ്യുക. ഒരു മാസത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണുന്നു.
ഇത് നിങ്ങളുടെ തലമുടി നീളത്തിൽ വളർന്ന് കറുപ്പ് നിറമാക്കി മാറ്റുന്നു. ഇത് പ്രകൃതിദത്തമായി നിർമിച്ചത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.