നമ്മൾ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുന്നതിന് വേണ്ടിയുള്ള കർമം

നമ്മുടെ മനസ്സിൽ ആഗ്രഹിച്ച ഒരു കാര്യം സാധിക്കാൻ വേണ്ടിയുള്ള ഒരു കർമ്മത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് എല്ലാവർക്കും സ്വയം വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിനായി ഏഴു ദിവസം മുൻപ് തന്നെ വ്രതം എടുക്കണം. ഇതിനായി മത്സ്യ മാംസാദികൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണം. അതിരാവിലെ തന്നെ വേണം ഈ കർമ്മം ചെയ്യാൻ. ഇത് ചെയ്യുന്നതിനു മുമ്പ് കുളിച്ച് ശുദ്ധിയായി നിൽക്കണം.

അതുപോലെ നമ്മൾ ആഗ്രഹിക്കുന്ന കാര്യം എന്തുതന്നെയായാലും അത് നടക്കണം എന്ന് നല്ലതുപോലെ പ്രാർത്ഥിക്കണം. ഈ കർമ്മം ചെയ്യാനായി ഒരു നാരങ്ങയും പച്ചക്കർപ്പൂരവുമാണ് വേണ്ടത്. ആദ്യം നാരങ്ങയുടെ മുകൾ വശം കത്തികൊണ്ട് മുറിക്കുക. അതിന് മുകളിൽ 3 പച്ച കർപ്പൂരം വെച്ച് കത്തിക്കുക. കത്തിക്കുന്ന സമയത്ത്, നിങ്ങൾക്ക് ദോഷമായി ഭവിക്കുന്ന കാര്യങ്ങൾ വിട്ടു പോണേ എന്നും ആഗ്രഹിക്കുന്നത് സാധിച്ചു തരണമേ എന്നും നല്ലത് പോലെ പ്രാർത്ഥിക്കുക.

ഇത് നമ്മുടെ വീടിന്റെ കിഴക്ക് വശത്ത് വെച്ച് ചെയ്യാവുന്നതാണ്. അതുപോലെ കർപ്പൂരം കത്തിയതിനു ശേഷം ഈ നാരങ്ങ ഒഴുകുന്ന ജലത്തിലേക്ക് വലിച്ചെറിയുക. മാന്യമായ എന്ത് ആഗ്രഹം ആയാലും അത് സാധിച്ചു തരുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ഇതിന്റെ ഫലം നിങ്ങൾക്ക് ലഭിക്കുന്നു. ഇതുപോലെ ഇത് ഒരിക്കലും ദുരുപയോഗം ചെയ്യാൻ പാടില്ല. നല്ല കാര്യങ്ങൾക്ക് വേണ്ടി നല്ല ആഗ്രഹങ്ങൾ മാത്രം മനസ്സിൽ വിചാരിച്ച്‌ ഈ കർമം ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.