പുതിനയിലക്ക് ഇത്രക്കും ആരോഗ്യ ഗുണങ്ങളോ

പുതിനയില നല്ല ഒരു ഔഷധസസ്യമാണ്. ഇത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഒരു പ്രതിവിധിയാണ്. പുതിനയില സ്ത്രീകളുടെ ഗർഭകാലത്തുണ്ടാകുന്ന ചർദ്ദിക്ക് ഒരു പ്രതിവിധിയാണ്. ഇതിനായി പുതിന നീരും, ചെറുനാരങ്ങാ നീരും, തേനും മിക്സ്‌ ചെയ്ത് മൂന്ന് നേരം കഴിക്കുക. അതുപോലെ തലവേദനയ്ക്കും പല്ല് വേദനയ്ക്കും ഇത് വളരെ ഉപകാരപ്രദമാണ്. തല വേദന വരുമ്പോൾ പുതിനയില കഴിക്കുക. പല്ല് വേദന വരുമ്പോൾ പഞ്ഞിയിൽ മുക്കി വേദന ഉള്ള പല്ലിൽ വെക്കുക. ശരീരത്തിലെ ചതവുകൾക്കും വ്രണങ്ങൾക്കും പുതിനയില വളരെ ഗുണം ചെയ്യുന്നു.

ഇതിനായി പുതിന നീരും,വെള്ളിച്ചെണ്ണയും ചേർത്ത് പുരട്ടുക. പല്ല് വൃത്തിയാകാനും പുതിനയില വളരെ നല്ലതാണ്. ഇത് വായ്നാറ്റവും, രോഗാണുക്കളെയും ഇല്ലാതാക്കുന്നു. വായ്നാറ്റം ഇല്ലാതാക്കാനായി പുതിനയില ചവക്കുകയോ പുതിന തണ്ട് ഉപയോഗിച്ച് പല്ല് തേക്കുകയോ ചെയ്യാം. കാലിലെ വിണ്ടു കീറലിനും പുതിനിയില പ്രതിവിധിയാണ്. അതുപോലെ പുതിനയില ഇട്ട വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് ശരീരത്തിലെ അണുക്കൾ ഇല്ലാതാക്കുന്നു. കൂടാതെ മുഖത്ത് കാണുന്ന കറുത്ത പാടുകൾ മാറ്റാനും പുതിനയില വളരെ നല്ലതാണ്.

ഇതിനായി പുതിനയില ചതച്ച് മുഖത്തെ കറുത്ത പാടുകൾ ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക.10 മിനിറ്റിനു ശേഷം ഉണങ്ങിക്കഴിയുമ്പോൾ സാധാരണ വെള്ളത്തിൽ മുഖം കഴുകി എടുക്കുക. ഇത് ചർമത്തെ മൃദുലമാക്കാനും സഹായിക്കുന്നു. ഇത് തുടർച്ചയായി ചെയ്താൽ മാത്രമേ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുകയുള്ളൂ. അതുപോലെ കൊതുക് ശല്യം ഒഴിവാക്കാനും പുതിനയില വളരെ നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന മുറിവുകളും ചതവുകളും മാറാൻ പുതിനയില ചെറുനാരങ്ങാനീര് ചേർത്ത് പുരട്ടുക.

അതുപോലെ പുതിനയില തിളപ്പിച്ച വെള്ളം കുടിച്ചാൽ പനി, ചുമ, മൂക്കടപ്പ് എന്നീ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും പുതിനയില ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.