മുഖത്തെ ചുളിവുകൾ മാറ്റാൻ വെണ്ടയ്ക്ക കൊണ്ട് ഒരു ഫേസ് പാക്ക് നിർമിക്കാം.

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഇന്ന് മിക്ക ആളുകളും ബ്യൂട്ടിപാർലറുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇവിടെ ഉപയോഗിക്കുന്ന മിക്ക സാധനങ്ങളും കെമിക്കൽസ് അടങ്ങിയതും കൃത്രിമവുമാണ്. അതുകൊണ്ടുതന്നെ ഇത് സൗന്ദര്യത്തിന് ധാരാളം ദോഷങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ നമ്മുടെ സൗന്ദര്യം വർദ്ധിപ്പിക്കാനായി പ്രകൃതിയിൽ ലഭ്യമായ നിരവധി വസ്തുക്കളുണ്ട്. ഇതിൽ പച്ചക്കറികൾ തന്നെയാണ് ഏറ്റവും മുന്നിൽ. ഇത്തരത്തിൽ മുഖത്തെ വരകളും ചുളിവുകളും മാറ്റാൻ സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഇതിനായി വെണ്ടയ്ക്ക ഉപയോഗിച്ച്‌ നമുക്ക് ഒരു ഫേസ് പേക്ക് നിർമിക്കാം. വെണ്ടക്കയിൽ അടങ്ങിയ വിറ്റാമിൻ സി, നാരുകൾ എന്നിവ ചർമ്മ പ്രശ്നങ്ങൾക്ക് വളരെ ഉപയോഗപ്രദമാണ്. ആദ്യമായി 3 വെണ്ടയ്ക്ക എടുത്ത് നല്ലത് പോലെ കഴുകിയെടുക്കുക. വെണ്ടക്കയുടെ രണ്ടറ്റവും മുറിക്കുക. ഒരു പാത്രത്തിൽ വെള്ളമെടുത്ത് വെണ്ടയ്ക്ക അതിലേക്കിടുക. തുടർന്ന് ഇത് നല്ലത് പോലെ തിളപ്പിക്കുക. വെണ്ടയ്ക്ക വെന്തതിനുശേഷം തീ ഓഫ് ചെയ്യുക. തുടർന്ന് ഇത് ചൂടാറാൻ വെക്കുക.

ചൂടാറിയതിനു ശേഷം ഇത് സ്പൂൺ ഉപയോഗിച്ച് ഉടച്ചെടുക്കുക. വെണ്ടയ്ക്ക നന്നായി ഉടച്ചതിനുശേഷം മുഖത്ത് തേച്ചു പിടിപ്പിക്കുക. തുടർന്ന് ഇത് ഉണങ്ങാനായി വെക്കുക. അരമണിക്കൂറിനു ശേഷം ഇത് കഴുകി കളയാവുന്നതാണ്. ഇത് മുഖത്തെ ചുളിവുകളും വരൾച്ചയും മാറ്റി മുഖം നിറം വെക്കാൻ സഹായിക്കുന്നു. കൂടാതെ ചർമ്മ കോശങ്ങൾക്കുണ്ടാകുന്ന നാശം.

തടഞ്ഞ് ചർമത്തിന്റെ യുവത്വം നില നിർത്തുന്നു. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.