ശരീരത്തിലെ തടിപ്പ്, ചൊറിച്ചൽ, നീര് പോലുള്ള പ്രശ്നങ്ങൾക്ക് ഉപയോഗിക്കാവുന്ന ഇലകൾ
നമ്മുടെ വീട്ടിൽ ലഭ്യമാകുന്ന മൂന്ന് ഇലകൾ കൊണ്ട് ചെയ്യാവുന്ന ചില പൊടി കൈകളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് തേനീച്ച പഴുതാര കടന്നൽ എന്നിവ കടിച്ചാലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് നല്ലതാണ്. അതുപോലെ മുഖത്ത് നീരോ, തടിപ്പോ പോലുള്ള പ്രശ്നങ്ങൾ കാണുമ്പോഴും ഇതുപയോഗിക്കാം. കൂടാതെ ഇത് നമ്മുടെ മുഖ സൗന്ദര്യത്തിനും വളരെ ഗുണങ്ങൾ നൽകുന്നു. ഇതിനായി മുരിങ്ങയില ആര്യവേപ്പില തുളസിയില എന്നിവയാണ് വേണ്ടത്. ആദ്യമായി കുറച്ച് മുരിങ്ങയില എടുത്ത് മിക്സിയിൽ പേസ്റ്റ് രൂപത്തിലാക്കി അരച്ചെടുക്കുക.
ഇത് മുഖത്ത് നീര് വന്ന് ഭാഗങ്ങളിലോ, പ്രാണികൾ കടിച്ച ഭാഗങ്ങളിലോ തേച്ചു കൊടുക്കാം. ഇത് നല്ല കട്ടിയിൽ തന്നെ തേച്ചു പിടിപ്പിക്കാൻ ശ്രദ്ധിക്കണം. ഉണങ്ങിയതിനു ശേഷം ഇത് തുടച്ചു കളയാവുന്നതാണ്. ഇത് രണ്ടുമൂന്നു പ്രാവശ്യംചെയ്താൽ വേദന കടച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാകുന്നു. അതുപോലെ മുഖത്ത് കാണുന്ന നീര് വലിയാനും ഇത് സഹായിക്കുന്നു. അടുത്തതായി രണ്ട് ആര്യവേപ്പിലയുടെ തണ്ടും മഞ്ഞളുമാണ് വേണ്ടത്. ഇത് രണ്ടും കൂടി നല്ലതുപോലെ അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക.
ഇത് പുഴു അരിക്കൽ പ്രാണി കടിക്കൽ എന്നീ പ്രശ്നങ്ങൾ ഉണ്ടായവരിൽ ഉപയോഗിക്കാം. അതുപോലെ ചിക്കൻപോക്സ് വന്നതിനു ശേഷം ഉള്ള പാടുകൾ മാറ്റാനും ഇത് നല്ലതാണ്. ഇതും നല്ല കട്ടിയിൽ തേച്ചു പിടിപ്പിക്കേണ്ടതാണ്. അടുത്തത് തുളസിയില ഉപയോഗിച്ചുകൊണ്ടുള്ള ഒരു വിദ്യയാണ്. ഇതിന് ചുവന്ന തുളസിയാണ് ഏറ്റവും അനുയോജ്യം. ഇത് കഴുകി എടുത്തതിനുശേഷം നല്ലതുപോലെ ചതച്ചെടുക്കുക.
എന്നിട്ട് അതിന്റെ നീര് പുരട്ടാവുന്നതാണ്. ഇത് ചൊറിച്ചിൽ, തടിപ്പ്, നീര് പോലുള്ള പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതി വിധിയാണ്. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.