മുഖ സൗന്ദര്യത്തിനായി പൈനാപ്പിൾ കൊണ്ട് ഒരു ഫേഷ്യൽ

പ്രായം കൂടുന്തോറും നമ്മുടെ സൗന്ദര്യ പ്രശ്നങ്ങൾ കൂടി വരുന്നു. മുഖത്തെ കറുത്ത പാടുകളും, ചുളിവുകളും, തിളക്ക കുറവും നമ്മളെ പെട്ടെന്നു വർദ്ധക്യത്തിലേക്കു തള്ളി വിടുന്നു. ഇത് മിക്ക ആളുകളിലും സംഭവിക്കുന്നതാണ്. ഇത് പരിഹരിക്കുന്നതിനായി ബ്യൂട്ടി പാർലറുകളിൽ പോകുന്നവരായിരിക്കും കൂടുതൽ ആളുകളും. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതലായി ചെയ്യുന്നത് ഫേഷ്യലുകളാണ്. എന്നാൽ കൂടുതലും കെമിക്കലുകൾ അടങ്ങിയ ഫേഷ്യലാണ് ഇവിടങ്ങളിൽ ചെയ്യുന്നത്. എന്നാൽ ഇത്തരം ഗുണങ്ങൾ നൽകുന്ന ഫേഷ്യലുകൾ നമുക്ക് വീട്ടിൽ നിർമ്മിച്ചെടുക്കാൻ സാധിക്കും.

ഇന്ന് പൈനാപ്പിൾ കൊണ്ട് പ്രകൃതി ദത്തമായി ഫേഷ്യൽ നിർമ്മിച്ചെടുക്കുന്നത് എങ്ങനെയെന്ന് നോക്കാം. പൈനാപ്പിളിൽ ആന്റി എയ്ജനിങ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പൈനാപ്പിൾ മുഖത്തെ ചുളിവുകൾ ഇല്ലാതാക്കുന്നു. അതുപോലെ നമ്മുടെ ചർമ്മത്തിന് യുവത്വം നിലനിർത്താനും പൈനാപ്പിൾ വളരെ നല്ലതാണ്. ഇതിനായി രണ്ട് ചെറിയ പൈനാപ്പിൾ കഷ്ണങ്ങൾ എടുക്കുക. ഇത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. ഇതിലേക്ക് 2 ടീസ്പൂൺ പാൽ ചേർക്കുക. അതുപോലെ ഒരു സ്പൂൺ തേനും ചേർക്കുക. എന്നിട്ട് ഇത് നല്ലതുപോലെ മിക്സ് ചെയ്യുക.

തുടർന്ന് ഈ ഫേഷ്യൽ മുഖത്ത് തേച്ച് പിടിപ്പിക്കാം. പത്തു മിനിറ്റിനു ശേഷം ഇത് കഴുകി കളയാവുന്നതാണ്. ഇതിൽ ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ ചുളിവുകൾ നീക്കാനും മൃദുവാകാനും സഹായിക്കുന്നു. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ചർമത്തിന് ബ്ലീച്ചിംഗ് ഗുണങ്ങൾ നൽകുന്നു.

ഈ ഫേഷ്യൽ ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്ത് ചർമ്മം തിളങ്ങാനും നിറം വെക്കാനും സഹായിക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.