മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന എണ്ണ വീട്ടിൽ നിർമ്മിക്കാൻ
മുടി കുഴിച്ചിൽ ഇപ്പോൾ മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഇതിനായി വിപണിയിൽ വിവിധ തരത്തിലുള്ള എണ്ണകളും പരിഹാരങ്ങളും ലഭ്യമാണ്. എന്നാൽ പലതും വേണ്ട രീതിയിൽ റിസൾട്ട് ഉണ്ടാക്കി തരുന്നില്ല. മുടി കൊഴിച്ചിൽ പരിഹരിച്ച് മുടി വളരാൻ സഹായിക്കുന്ന ഒരു എണ്ണയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ നിർമ്മിച്ച എടുക്കാൻ പറ്റുന്ന ഒരു മാർഗമാണ്. ഇത് തയ്യാറാക്കാനായി വെളിച്ചെണ്ണ, വേപ്പില പൊടി, ക്യാരം സീഡ് എന്നിവയാണ് വേണ്ടത്.
ഇതിൽ ആന്റി ഇൻഫ്ളമറ്റേറി, ആന്റി മൈക്രോബിയിൽ ഗുണങ്ങൾ ധാരാളം അടങ്ങിയട്ടുണ്ട്. ഇത് നമ്മുടെ തലമുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ഇൻഫെക്ഷൻ അലർജി പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നു. ഇത് നിർമ്മിക്കാനായി ഒരു പാത്രത്തിൽ 30ml വെളിച്ചെണ്ണ എടുക്കുക. തുടർന്ന് ഇത് ചൂടാക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ക്യാരം സീഡ് ചേർക്കുക. കൂടാതെ ഒരു ടീസ്പൂൺ വേപ്പില പൊടിയും ചേർക്കുക. ഇത് നല്ലത്പോലെ മിക്സ് ചെയ്തതിനു ശേഷം രണ്ട് മിനിറ്റ് ചൂടാക്കുക.
അതിനു ശേഷം തീ ഓഫ് ചെയ്ത് ചൂടാറാൻ വെക്കുക. തുടർന്ന് ഒരു അരിപ്പ വെച്ച് വേറൊരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. തുടർന്ന് ഇത് മുടിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. തേച്ചതിനുശേഷം അഞ്ചുമിനിറ്റ് തുടർച്ചയായി മസാജ് ചെയ്യുക. ഇത്തരത്തിൽ ഒരാഴ്ച ഉപയോഗിക്കുമ്പോൾ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണുന്നു.
ഇത് നിങ്ങളുടെ മുടി കൊഴിച്ചിൽ പരിഹരിച്ച് മുടി തഴച്ചു വളരാൻ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.