ശരീരഭാരം കുറയ്ക്കാൻ ഏലക്ക കൊണ്ട് ഒരു പാനീയം നിർമ്മിക്കാം

ശരീരഭാരം കുറയ്ക്കുക എന്നത് അത്രയ്ക്ക് എളുപ്പമായിട്ടുള്ള ഒരു കാര്യമല്ല. എന്നാൽ വളരെ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പാനീയത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി കുറച്ച് ചുക്കുപൊടി, 6 ഏലക്ക എന്നിവയാണ് വേണ്ടത്. ചുക്ക് പൊടിക്ക് ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. ഇഞ്ചി ഉണക്കി പൊടിച്ചാണ് ചുക്കുപൊടി ഉണ്ടാക്കുന്നത്. ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പ് ഇല്ലാതാക്കാനും ചുക്കുപൊടിക്ക് കഴിയും. അതുപോലെ ശരീരത്തിന് ആവശ്യമായ കാൽസ്യം, മിനറൽസ് എന്നിവ ചുക്കുപൊടിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇത് കൈകാലുകളിലെ വേദന, ജോയിന്റ് പെയിൻ എന്നീ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ എല്ലാവരും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഏലക്ക. ഇത് ശരീരഭാരം കുറയ്ക്കാൻ ഏറ്റവും ഗുണകരമായ ഒന്നാണ്. ആദ്യമായി ഒരു ഗ്ലാസ് വെള്ളം എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ചുക്കുപൊടിയും, 6 ഏലക്കയും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. ഇത് അര ഗ്ലാസ് വറ്റുമ്പോൾ ഇറക്കി വെക്കുക. തുടർന്ന് ഈ വെള്ളം അരിപ്പൊടി കൊണ്ട് അരിച്ചെടുക്കാം. ഇതിലേക്ക് വേണമെങ്കിൽ ചെറുനാരങ്ങാ നീരോ തേനോ ചേർക്കാവുന്നതാണ്.

എന്നിട്ട് ഇത് നല്ലതുപോലെ മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് രാവിലെ ഭക്ഷണ ശേഷം ഒരു പതിനൊന്നു മണി ആകുമ്പോൾ കുടിക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പും ഇത് കുടിക്കാവുന്നതാണ്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നിങ്ങളുടെ ശരീരഭാരം നല്ലരീതിയിൽ കുറയുന്നതാണ്. ഇത് എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു പാനീയമാണ്.

എല്ലാവരും ഇത് പരീക്ഷിച്ചു നോക്കുക. കൂടുതൽ അറിയാനായി ഈ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.