ഗ്യാസ് ട്രബിളും ദഹന പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്ന പാനീയം നിർമ്മിക്കാം

ഗ്യാസ് ട്രബിൾ ഇല്ലാത്തവർ ഇന്ന് വളരെ കുറവാണ്. മാറിയ ജീവിത ക്രമവും തെറ്റായ ഭക്ഷണ രീതിയും മാനസിക സമ്മർദ്ദവും ഇതിന് ഒരു കാരണമാണ്. ദഹനക്കുറവാണ് ഗ്യാസിനു പ്രധാന കാരണം. ചിലർക്ക് ഭക്ഷണം കഴിച്ച ശേഷമാണ് വയറിൽ ഗ്യാസ് നിറഞ്ഞതായി തോന്നുക. മറ്റു ചിലർക്കാകട്ടെ വിശന്നിരിക്കുമ്പോൾ ഗ്യാസ് നിറയും. പലപ്പോഴും ഇതിന്റെ ലക്ഷണങ്ങൾ വിവിധ തരത്തിലാണ് പലരിലും കാണുന്നത്. നെഞ്ചെരിച്ചിൽ, വയറുവേദന, വയർ എരിച്ചിൽ, തികട്ടി വരൽ എന്നിങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകുന്നു.

ഇതിന് താത്കാലിക പരിഹാരമായി അലോപ്പതി മരുന്ന് കഴിക്കുന്നവരാണ് കൂടുതലും. എന്നാൽ വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി ഒരു ഗ്ലാസ് വെള്ളം എടുക്കുക. ഇതിലേക്ക് ചെറിയ ജീരകം ഒരു ടീസ്പൂൺ ഇട്ടു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് രണ്ട് ഏലയ്ക്ക ചേർക്കുക. എന്നിട്ട് ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റുക. തുടർന്ന് നല്ലത് പോലെ തിളപ്പിക്കുക.

തീ ഓഫ്‌ ചെയ്തതിനു ശേഷം അരിപ്പ വെച്ച് ഒരു ഗ്ലാസിലേക്ക് ഒഴിക്കുക. ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ് ചേർക്കുക. തുടർന്ന് ഇത് കുടിക്കാവുന്നതാണ്. മേല്പറഞ്ഞ ഏതെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ ഇത് ദിവസത്തിൽ മൂന്നുനേരം കുടിക്കുക. ഇത് നമ്മുടെ ഗ്യാസ് ട്രബിളും ദഹനപ്രശ്നങ്ങളും പരിഹരിക്കുന്നു.

കൂടാതെ നല്ല വിശപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.