കേശ സംരക്ഷണത്തിന് ഫലപ്രദമായ ഹെയർ ഓയിൽ വീട്ടിൽ നിർമിച്ചെടുക്കാം
ചർമ സംരക്ഷണത്തെ പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കേശ സംരക്ഷണം. ഇന്ന് ഒരുപാട് ആളുകളിൽ കണ്ടു വരുന്ന പ്രശ്നമാണ് മുടി കൊഴിച്ചിലും താരനും. ഭക്ഷണത്തിലെ ക്രമക്കേടുകൾ, മാനസിക പിരിമുറുക്കം, അന്തരീക്ഷത്തിലെ അഴുക്കുകൾ, ഉറക്കക്കുറവ് എന്നിവയാണ് മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങൾ. അതുപോലെ താരൻ മൂലവും മുടി കൊഴിച്ചിൽ സംഭവിക്കാം. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒരു ഹെയർ ഓയിലിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.
ഇത് മുടി പൊട്ടി പോകാതിരിക്കാനും തഴച്ചു വളരാനും സഹായിക്കുന്നു. ഇതിൽ കെമിക്കൽസ് ഒന്നും ചേർക്കേണ്ട ആവശ്യമില്ല. ഇത് പ്രകൃതി ദത്തമായി തന്നെ നമുക്ക് വീട്ടിൽ നിർമിച്ചെടുക്കാം. ഇതിനായി കറ്റാർ വാഴ, ഉലുവ, തുളസിയില, പച്ചവെളിച്ചെണ്ണ എന്നിവയാണ് വേണ്ടത്. ആദ്യമായി തുളസിയില ചതച്ചെടുക്കുക. അതിനുശേഷം കറ്റാർവാഴയും ചേർത്ത് ചതക്കുക. ഒരു ചില്ലു പാത്രത്തിൽ ഉലുവ പൊടിച്ചതോ മുഴുവനോ എടുക്കുക. അതിന് മുകളിൽ ചതച്ചുവെച്ച തുളസിയും കറ്റാർവാഴയും ചേർക്കുക. ഇതിന് മുകളിൽ പച്ച വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എന്നിട്ട് ഇത് നല്ലത് പോലെ മിക്സ് ചെയ്യുക. തുടർന്ന് കുപ്പി അടച്ച് വെക്കുക. 5 ദിവസത്തിനു ശേഷം ഇത് മുടിയിൽ തേക്കാനായി എടുക്കാം. ഇത് താരൻ, മുടി കൊഴിച്ചിൽ, മുടിക്കായ, മുടി പൊട്ടി പോകൽ എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ മുടി തഴച്ചു വളരാനും ഈ ഓയിൽ നല്ലതാണ്. വളരെ ചിലവ് കുറഞ്ഞ ഈ രീതി ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്.
കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.