നിങ്ങൾക്ക് എളുപ്പത്തിൽ വണ്ണം കൂട്ടണോ എങ്കിൽ ഇത് പരീക്ഷിച്ചു നോക്കുക

തടി കുറയ്ക്കുന്നത് പോലെ തന്നെ വിഷമകരമാണ് തടി കൂട്ടുന്നതും. ചിട്ടയായ രീതിയിൽ ശ്രദ്ധിച്ചാൽ മാത്രമേ നല്ല രീതിയിൽ തടി വെക്കുകയുള്ളു. അല്ലെങ്കിൽ അത് നമുക്ക് വിപരീത ഫലം നൽകുന്നു. എളുപ്പത്തിൽ തടി കൂട്ടാൻ സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് ശരീരത്തിന് ഗുണങ്ങൾ അല്ലാതെ യാതൊരു വിധത്തിലുള്ള ദോഷങ്ങളും ഉണ്ടാക്കുന്നില്ല. ഇതിനായി നാല് ടീസ്പൂൺ സോയാബീൻ, നാല് ടീസ്പൂൺ കിസ്മിസ്, ഒരു ഗ്ലാസ് പാൽ, രണ്ട് വാഴ പഴം എന്നിവയാണ് വേണ്ടത്. സോയാബീനും കിസ്മിസും ഒരു ചെറിയ പാത്രത്തിൽ വെള്ളമൊഴിച്ച് ഇട്ട് വെക്കുക.

ഇത് ഒരു രാത്രി മുഴുവനും കുതിർക്കാൻ വെച്ചിട്ട് രാവിലെ ഇതിലെ വെള്ളം ഊറ്റി കളയുക. തുടർന്ന് രാവിലത്തെ ഭക്ഷണശേഷം ഇത് കഴിക്കാവുന്നതാണ്. അതിന് ശേഷം ഒരു ഗ്ലാസ്‌ പാലും കുടിക്കുക. ഇതിന് മുകളിൽ രണ്ടു വാഴ പഴവും കഴിക്കുന്നത് വളരെ നല്ലതാണ്. റോബസ്റ്റ് പഴമോ,നേന്ത്രപഴമോ കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം. അല്ലെങ്കിൽ സോയാബീനും കിസ്മിസും കഴിച്ച് 20 മിനിറ്റിനു ശേഷം പഴം പാലിൽ ചേർത്ത് ഷേക്കാക്കിയും കഴിക്കാം.

ഇത് നമ്മുടെ വണ്ണം കൂട്ടാൻ സഹായിക്കുന്നു. ഒരാഴ്ച കഴിയുമ്പോൾ തന്നെ ശരീരത്തിന് നല്ല രീതിയിലുള്ള മാറ്റം ഉണ്ടാകുന്നു. ഇത് തുടർച്ചയായി ഒരു മാസം കഴിച്ചാൽ മാത്രമേ നല്ല രീതിയിലുള്ള റിസൾട്ട് നിങ്ങൾക്ക് കിട്ടുകയുള്ളൂ. ഇത് മസിലുകൾ വളരാനും എല്ലുകൾ ബലം വെക്കാനും സഹായിക്കുന്നു. കൂടാതെ ശരീരത്തിന് എനർജിയും ഉന്മേഷവും നൽകുന്നു.

കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.