ചർമത്തിലെ വരൾച്ച ഇല്ലാതാക്കി തിളക്കവും മൃദുലവുമാകാൻ ഒരു അടിപൊളി വിദ്യ

ചർമത്തിലുണ്ടാകുന്ന വരച്ച പല ആളുകളിലും കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. തണുപ്പു കാലത്താണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഇത് നമ്മുടെ മുഖ സൗന്ദര്യം കുറയ്ക്കുന്നു. അതുപോലെ കഴുത്തിലും, കൈ-കാലുകളിലും ഇത്തരത്തിൽ വരൾച്ച ഉണ്ടാകുന്നു. ഇത്തരത്തിൽ ചർമ്മത്തിൽ കാണുന്ന വരൾച്ച ഇല്ലാതാക്കി നിറം വർദ്ധിക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി ഒരു പാത്രത്തിൽ കറ്റാർ വാഴയുടെ ജെൽ മൂന്നു സ്പൂൺ എടുക്കുക. അതിനു ശേഷം ഓറഞ്ചിന്റെ പകുതി എടുത്ത് അതിന്റെ തൊലിയും കുരുവും നീക്കം ചെയ്യുക.

ഇത് കറ്റാർ വാഴാ ജെൽ ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. ഓറഞ്ച് ചർമത്തിന് നിറം വെക്കാനും തിളങ്ങാനും സഹായിക്കുന്നു. ഇതിലേക്ക് വിറ്റാമിൻ ഇ ക്യാപ്സൂൾ ചേർക്കുക. യാതൊരു വിധത്തിലുള്ള കെമിക്കലുകളും അടങ്ങാത്ത ഇത് ചർമത്തിന് മോയിസ്ചറൈസർ ഗുണം നൽകുന്നു. ഇത് ചർമത്തിലെ ചുളിവുകളും കറുപ്പുനിറവും മാറ്റി വെൺമ നൽകുന്നു. നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് 3 വിറ്റാമിൻ ഇ ക്യാപ്സ്യൂൾ പൊട്ടിച്ച് ചേർക്കുക. തുടർന്ന് ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിന് ശേഷം ഇത് ഉപയോഗിക്കാം.

ഇത് 3 ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിച്ച്‌ വെക്കാവുന്നതാണ്. എന്നിട്ട് കുളിക്കാൻ പോകുന്നതിനു മുമ്പ് ചർമ്മത്തിൽ നല്ലത് പോലെ തേച്ച് പിടിപ്പിക്കുക. ഇത് മുഖം, കഴുത്ത്, കൈ, കാൽ എന്നിവിടങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. ഇത് 10 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത്തരത്തിൽ ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്യുക. ഇത് നമ്മുടെ ചർമ്മത്തിലെ വരൾച്ച ഇല്ലാതാക്കി ചർമം മൃദുവാക്കുന്നു.

കൂടാതെ മുഖം തിളങ്ങാനും ഇത് സഹായിക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.