തടി ഇല്ലാത്തതാണോ നിങ്ങളുടെ പ്രശ്നം എങ്കിൽ ഇത് ഒരു ഗ്ലാസ്‌ കുടിക്കൂ

അമിതമായി തടി ഇല്ലാത്തതാണ് നല്ല ആരോഗ്യത്തിന് ഗുണകരം. തടി കുറയ്ക്കാനായി കഷ്ടപ്പെടുന്ന കുറെ ആളുകൾ നമുക്കിടയിലുണ്ട്. എന്നാൽ തടി തീരെ ഇല്ല എന്നതാണ് മറ്റു ചില ആളുകളുടെ പ്രശ്നം. ഇത്തരം മെലിഞ്ഞ ആളുകൾ തടി കൂട്ടാനായി പലതും ചെയ്യുന്നു. എന്നാൽ ആരോഗ്യകരമായ രീതിയിൽ വേണം തടി വർധിപ്പിക്കാൻ അല്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിനെ ബാധിച്ചേക്കാം. ഇത്തരത്തിൽ തടി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു നാട്ടു വൈദ്യത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഇതിനായി പാൽ, ബദാം, ഉണക്കമുന്തിരി എന്നിവയാണ് വേണ്ടത്. നല്ല കൊഴുപ്പ് ഉള്ള പാലെടുത്ത് നല്ലതുപോലെ തിളപ്പിക്കുക. പാട ഉണ്ടെങ്കിൽ അതും ചേർത്തിളക്കുക. തുടർന്ന് ഈ പാൽ ഒരു ഗ്ലാസ്സിലേക്ക് പകർത്തുക. ഇതിലേക്ക് അഞ്ചോ ആറോ ബദാം ചേർക്കുക. അതുപോലെ 6-7 മുന്തിരിയും ഇതിലേക്ക് ചേർക്കുക. തുടർന്ന് നല്ലതുപോലെ ഇളക്കി കൊടുക്കുക. അതിനുശേഷം ഇത് തണുപ്പിക്കാനായി ഫ്രിഡ്ജിൽ വെക്കുക.

ഒരു ദിവസം മുഴുവനായി ഫ്രിഡ്ജിൽ വെക്കേണ്ടതാണ്. ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കണം. തുടർന്ന് ഇത് രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ഇത് ആഴ്ചയിൽ 3-4 ദിവസമെങ്കിലും കുടിക്കുക എന്നാൽ മാത്രമേ ശരിയായ റിസൾട്ട് കിട്ടുകയുള്ളൂ. രണ്ടു മൂന്ന് ആഴ്ചക്ക് ശേഷം ശരീരത്തിൽ നല്ല രീതിയിലുള്ള മാറ്റം കാണുന്നു.

ഇത് പ്രായഭേദമന്യേ എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന ഒരു മാർഗമാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.