വെളുത്ത തലമുടി കറുപ്പാകാൻ വീട്ടിൽ നിർമ്മിക്കാവുന്ന പ്രകൃതി ദത്തമായ മാർഗം

മുടി നരക്കുന്നത് മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. പ്രായമാകുന്ന ആളുകളെ പോലെ യുവാക്കളിലും ഇന്ന് ഈ പ്രശ്നം കാണുന്നു. യുവാക്കളിൽ കണ്ടുവരുന്ന ഈ നരയെ അകാലനര എന്നാണ് പറയപ്പെടുന്നത്. ഹോർമോണുകളുടെ വ്യതിയാനവും മുടിയുടെ വൃത്തിയില്ലായ്മയും മുടി നരക്കാൻ ഒരു കാരണമാണ്. ഇതിനായി മിക്ക ആളുകളും ഹെയർ ഡൈ ചെയ്യുകയാണ് പതിവ്. ബ്യൂട്ടിപാർലറുകളിലും ചിലർ സ്വന്തമായും ഇത് ചെയ്ത് വരുന്നു. എന്നാൽ കെമിക്കൽസിന്റെ അമിത ഉപയോഗം മുടി വീണ്ടും നരയ്ക്കാൻ ഇടയാക്കുന്നു.

നമ്മുടെ മുടി കറുപ്പിക്കാൻ സഹായിക്കുന്ന ഒരു മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി നെല്ലിക്ക, കറിവേപ്പില, കറുത്ത എളുപ്പൊടി, കുരുമുളക് പൊടി, ചായ പൊടി, ഇൻഡിഗോ പൗഡർ അഥവാ നീല അമരി എന്നിവയാണ് വേണ്ടത്. രണ്ടു ടിസ്പൂൺ കറുപ്പ് എളുപ്പൊടി, ഒരു ടിസ്പൂൺ കറിവേപ്പില പൊടി, കാൽ ടിസ്പൂൺ കുരുമുളക് പൊടി, ഒരു ടിസ്പൂൺ ചായ പൊടി, രണ്ടു ടിസ്പൂൺ ഇൻഡിഗോ പൗഡർ, മൂന്ന് സ്പൂൺ നെല്ലിക്ക ജ്യൂസ്‌ എന്നിവ മിക്സ്‌ ചെയ്യുക.

വെള്ളം ആവശ്യമുണ്ടെങ്കിൽ മാത്രം ചേർക്കുക. ഇത് നന്നായി കലർത്തിയതിനു ശേഷം സൂക്ഷിച്ചു വെക്കുക. ഇത് രാത്രിയിൽ നിർമിക്കുകയാണ് നല്ലത്. എന്നിട്ട് രാവിലെ ഇത് ചൂടാക്കിയെടുക്കുക. തണുത്തതിന് ശേഷം ഇത് തലയിൽ തേച്ചു പിടിപ്പിക്കാം. ഒരു മണിക്കൂറിനു ശേഷം തല സാധാരണ വെള്ളത്തിൽ കഴുകാം. ഷാംപൂ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് വെളുത്ത മുടി കറുപ്പാകാൻ കാരണമാകുന്നു. അതുപോലെ പുതിയതായി വരുന്ന മുടികൾ കറുപ്പ് നിറത്തിലുമാകുന്നു. ഇത് ആഴ്ചയിൽ മൂന്നു തവണ ചെയ്താൽ മാത്രമേ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുകയുള്ളൂ.

ഇത് എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ്. എല്ലാവരും പരീക്ഷിച്ചു നോക്കി വെളുത്ത തലമുടിയോട് വിടപറയുക. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.