തണുപ്പുകാലത്തെ ചർമ്മ സംരക്ഷണത്തിനായി വിവിധ തരം പേക്കുകൾ

തണുപ്പ് കാലത്ത് മിക്ക ആളുകളിലും ചർമ്മ പ്രശ്നങ്ങൾ കാണുന്നു. അതിൽ കൂടുതലായി കാണുന്ന പ്രശ്നം തൊലി വരണ്ടു പോകുന്നതാണ്. ഇത്തരത്തിൽ തണുപ്പ് കാലത്തുണ്ടാകുന്ന തൊലി വരൾച്ച ഇല്ലാതാക്കാൻ സഹായിക്കുന്ന മൂന്ന് മാർഗങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് ചെയ്യുന്നതിനു മുമ്പ് മുഖം റോസ് വാട്ടർ ഉപയോഗിച്ച് നല്ലതുപോലെ വൃത്തിയാക്കുക. അതിന് ശേഷം നമുക്ക് ഇത് നിർമിച്ചെടുക്കാം. ആദ്യത്തെ പേക്ക് തയ്യാറാക്കാനായി ഒരു ചെറിയ പാത്രത്തിൽ ഒരു ടിസ്പൂൺ കാപ്പി പൊടി എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക.

ഇത് നല്ലതുപോലെ മിക്സ്‌ ചെയ്ത് മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകണം. ഇത് ചർമത്തിൽ എവിടെവേണമെങ്കിലും ഉപയോഗിക്കാൻ പറ്റും. അടുത്ത പേക്ക് തയ്യാറാക്കാനായി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ കടലമാവ് എടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ കസ്തൂരി മഞ്ഞൾ ചേർക്കുക. ഇതിലേക്ക് നാലു ടിസ്പൂൺ കാച്ചിയ പാലും ചേർക്കുക. എന്നിട്ട് നല്ലത് പോലെ മിക്സ്‌ ചെയ്ത് മുഖത്ത് പുരട്ടാം. ഇതും 20 മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.

ഇത് ആഴ്ചയിൽ നാല് തവണയെങ്കിലും ചെയ്താൽ മാത്രമേ നല്ല രീതിയിൽ റിസൾട്ട് കിട്ടുകയുള്ളൂ. അവസാനത്തെ പേക്ക് നിർമ്മിക്കാനായി ഒരു ചെറിയ പാത്രത്തിൽ ഒരു സ്പൂൺ വെളിച്ചെണ്ണ എടുക്കുക. ഇതിലേക്ക് പഞ്ചസാര പൊടിച്ചത് അര സ്പൂൺ ചേർക്കുക. തുടർന്ന് ഇത് നല്ലതുപോലെ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ചർമ്മത്തിലെ ഡെഡ് സെൽസുകളെ ഇല്ലാതാക്കുന്നു. ഉണങ്ങിയതിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക.

ഇതെല്ലാം തണുപ്പ് കാലത്ത് വളരെയധികം ഗുണം ചെയ്യുന്ന മാർഗങ്ങളാണ്. ഇത് ചർമത്തിനെ വരൾച്ചയിൽ നിന്ന് നല്ല രീതിയിൽ സംരക്ഷിക്കുന്നു. ഇത് ചർമം തിളങ്ങാനും മൃദുവാകാനും സഹായിക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.