വയറ്റിലെ വിരകൾ ഇല്ലാതാക്കാൻ സഹായിക്കുന്ന പാരമ്പര്യ ചികിത്സകൾ

കുട്ടികളിൽ കൂടുതലായി കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വിരശല്യം. കുട്ടികളെ പോലെ തന്നെ ചില മുതിർന്ന ആളുകളിലും ഇത് കണ്ടു വരുന്നു. ശുദ്ധമല്ലാത്ത ഭക്ഷണം കഴിക്കുന്നത് കൊണ്ടും ആശുദ്ധമായ വെള്ളം കുടിക്കുന്നത് കൊണ്ടും വൃത്തിയില്ലാത്ത പരിസരങ്ങളിൽ ജീവിക്കുന്നത് കൊണ്ടും വിരശല്യം ഉണ്ടാകാം. ഇത് നമ്മുടെ ശരീരത്തിൽ കടന്ന് കൂടി ആരോഗ്യം നശിപ്പിക്കുന്നു. ഇത് വയറിളക്കം, മനംപിരട്ടല്‍, ഭാരം കുറയൽ തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. കുട്ടികളിൽ ഇത് വയറുവേദനയ്ക്ക് കാരണമാകുന്നു. വയറ്റിലെ വിര ശല്യം ഒഴിവാക്കാനായി സഹായിക്കുന്ന മൂന്ന് മാർഗങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ആദ്യത്തേത് – ഇതിനായി ഒരു ഗ്ലാസ് ചൂടുവെള്ളം എടുക്കുക.

ഇതിലേക്ക് ഒരു ടീസ്പൂൺ വേപ്പില പൊടി ചേർത്ത് നല്ലത്പോലെ മിക്സ് ചെയ്യുക. പൗഡറിനു പകരം വേപ്പില അരച്ചും ചേർക്കാം. വയറ്റിലെ വിരകളെ നശിപ്പിക്കാൻ വേപ്പില വളരെ നല്ലതാണ്. അതുപോലെ ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. വെള്ളത്തിനു പകരം പാലിൽ മിക്സ്‌ ചെയ്തും ഇത് കഴിക്കാം. ഇത് ദിവസത്തിൽ രണ്ടു നേരം കഴിക്കാം. രണ്ടാമത്തത് – ഇതിനായി ഒരു ഗ്ലാസ്സ് വെള്ളം എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. ഇതിൽ ഒരു നുള്ള് മഞ്ഞളും ചേർത്ത് നല്ലതുപോലെ മിക്സ്‌ ചെയ്യുക. മഞ്ഞളിൽ ആന്റിസെപ്റ്റിക് പ്രോപ്പർട്ടിയും ആന്റി മൈക്രോബിയൽ പ്രോപ്പർട്ടിയും ഉണ്ട്. ഇത് വിരകളെ വേഗത്തിൽ നശിപ്പിക്കാൻ സഹായിക്കുന്നു. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുക.

അവാസനത്തേത് – ഇതിനായി കുറച്ച് ഗ്രാമ്പു എടുക്കുക. ഇതിൽ ആന്റി സെപ്റ്റിക് പ്രോപ്പർട്ടി പോലെ ആന്റി പാരസെറ്റിക്ക് പ്രോപ്പർട്ടിയും ഉണ്ട്. ഇത് വയറ്റിലെ വിരകളെ നശിപ്പിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടിസ്പൂൺ ഗ്രാമ്പൂ പൗഡർ മിക്സ്‌ ചെയ്ത് അടച്ച് വെക്കുക. 20 മിനിറ്റിനു ശേഷം ഇത് കുടിക്കാം. ഇത് ദിവസവും മൂന്ന് ഗ്ലാസ്‌ കുടിക്കണം. എന്നാൽ മാത്രമേ നല്ല റിസൾട്ട്‌ കിട്ടുകയുള്ളു. ഇതെല്ലാം തന്നെ പാരമ്പര്യ വൈദ്യങ്ങളാണ്. അതുകൊണ്ട് തന്നെ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഇത് ഉണ്ടാക്കുന്നില്ല.

ഇതിൽ മൂന്ന് എണ്ണത്തിൽ ഏതെങ്കിലുംഒന്ന് പരീക്ഷിക്കുക. ഇത് ഒരാഴ്ച വരെ കുടിക്കാം. അതിനുള്ളിൽ തന്നെ നിങ്ങളുടെ വയറ്റിലെ വിരശല്യം ഇല്ലാതാകുന്നു. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.