വീട്ടിലിരുന്നു കൊണ്ട് മുഖം ബ്ലീച്ച് ചെയ്യാനായി രണ്ടു അടിപൊളി മാർഗ്ഗങ്ങൾ

മുഖം വെളുക്കാനായി ആഗ്രഹിക്കാത്തവർ ആരും തന്നെയില്ല. ഇതിനായി പല പരീക്ഷണങ്ങൾ ചെയ്ത് നോക്കുന്നവരാണ് നമ്മൾ. ഇതിനായി വിപണിയിൽ ലഭ്യമായ പല തരത്തിലുള്ള കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ വാങ്ങുന്നവർ ധാരാളമാണ്. അതുപോലെ ബ്യൂട്ടി പാർലറുകളിൽ പോയി മുഖം വെളുപ്പിച്ചെടുക്കുന്നുവരും ഉണ്ട്. ഇതിനായി ഫേഷ്യലും, ബ്ലീച്ചുമാണ് കൂടുതലായി ചെയ്ത് വരുന്നത്. എന്നാൽ ഇതിന് അത്യാവശ്യം ചിലവുണ്ട്. വളരെ ചിലവ് കുറച്ച് വീട്ടിൽ ചെയ്ത് നോക്കാൻ പറ്റുന്ന രണ്ടു ബ്ലീച്ച് രീതികളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ആദ്യത്തെ തയ്യാറാക്കാനായി വെള്ളിച്ചെണ്ണ ഒരു ടിസ്പൂണും ബേക്കിങ് സോഡ കാൽ ടിസ്പൂണും എടുക്കുക. എന്നിട്ട് ഇത് നല്ലത് പോലെ മിക്സ്‌ ചെയ്യുക. എന്നിട്ട് ഇത് മുഖത്ത് പുരട്ടി കൊടുക്കുക. മുഖം നല്ലത് പോലെ ഉണങ്ങിയതിനു ശേഷം കഴുകി കളയാവുന്നതാണ്. അടുത്തതായി ഒരു ടിസ്പൂൺ കോൺഫ്ലവർ അല്ലെങ്കിൽ മൈദ പൊടി, കാൽ ടിസ്പൂൺ ബേക്കിങ് സോഡ, കാൽ മുറി ചെറുനാരങ്ങ നീര്, ഒരു മുട്ടയുടെ വെള്ള, ഒരു ടിസ്പൂൺ തേൻ എന്നിവ എടുക്കുക.

ഇത് നല്ലത് പോലെ മിക്സ്‌ ചെയ്യുക. തുടർന്ന് മുഖത്ത് നല്ല കട്ടിയിൽ തേച്ചു പിടിപ്പിക്കുക. തുടർന്ന് ഉണങ്ങിയതിനു ശേഷം(15-20 മിനിറ്റ്) നല്ലത് പോലെ കഴുകി കളയുക. ഇത്തരത്തിൽ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ബ്ലീച്ച് ചെയ്താൽ മതിയാകും. ഇത് മുഖത്തെ നിറം വർധിപ്പിക്കാനും മുഖ സൗന്ദര്യം കൂട്ടാനും സഹായിക്കുന്നു.

കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.