മുടി തഴച്ചു വളരാൻ മുട്ടയുടെ മഞ്ഞ കൊണ്ട് ഒരു മാസ്ക് ഉണ്ടാക്കിയെടുക്കാം

ചർമ സൗന്ദര്യത്തിനെ പോലെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് മുടിയുടെ സൗന്ദര്യം. എന്നാൽ മുടി കൊഴിച്ചിൽ, താരൻ പോലുളള പ്രശ്നങ്ങൾ ഇതിന് വെല്ലുവിളി സൃഷ്ടിക്കുന്നു. ഇത് നമ്മുടെ ആത്മവിശ്വാസം ഇല്ലാതാകാൻ കാരണമാകുന്നു. കാലാവസ്ഥയോ, വെള്ളത്തിന്റെ പ്രശ്നങ്ങളോ ആകാം മുടി കൊഴിച്ചിലിനുള്ള കാരണങ്ങൾ. ഇതിന് പരിഹാരമായി ചെയ്യുന്ന പല കൃത്രിമ മാർഗങ്ങളും വേണ്ട വിധത്തിൽ ഫലം നൽകാറില്ല. മുടിയുടെ ആരോഗ്യത്തിനായി വീട്ടിൽ വച്ച് തയ്യാറാക്കാൻ പറ്റുന്ന ഒരു മാസ്ക്കിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഇതിനായി ഒരു മുട്ട, ആൽമണ്ട് ഓയിൽ അല്ലെങ്കിൽ തേനോ വെളിച്ചെണ്ണയോ എടുക്കുക. മുട്ട പൊട്ടിച്ച് മുട്ടയുടെ മഞ്ഞ കരു മാത്രം ഒരു പത്രത്തിലേക്ക് എടുക്കുക. മുട്ടയുടെ മഞ്ഞയിൽ ബയോട്ടിൻ അടങ്ങിയിരിക്കുന്നു. ഇത് തലമുടി വളരാൻ സഹായിക്കുന്നു. കൂടാതെ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടി ആരോഗ്യമുള്ളതും തിളക്കമുള്ളതുമാകാൻ സഹായിക്കുന്നു. അതുപോലെ വിറ്റാമിൻ എ യും, വിറ്റാമിൻ ബി യും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇതിലേക്ക് മൂന്നു തുള്ളി ആൽമണ്ട് ഓയിൽ ചേർക്കുക.

എന്നിട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് മുടിയിലും തലയോട്ടിയിലും എല്ലാം നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം ഇത് കഴുകി കളയാവുന്നതാണ്. മുട്ടയുടെ ചെറിയ മണം ഇല്ലാതാക്കാനായി ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇത് ആഴ്ചയിൽ ഒരു പ്രാവശ്യം ചെയ്താൽ മതി. യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇത് ഉണ്ടാക്കുന്നില്ല.

ഇത് മുടിയുടെ ആരോഗ്യം വർധിപ്പിച്ച് നല്ല രീതിയിൽ വളരാൻ സഹായിക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.