നിങ്ങളുടെ മുഖത്തെ കുരു ഇല്ലാതാക്കാൻ ഒരു ഐസ് ക്യൂബ് മതി

മുഖക്കുരു മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. മുഖക്കുരു യൗവ്വനത്തിലെ വലിയൊരു സൗന്ദര്യ പ്രശ്‌നമാണ്. ഹോര്‍മോണുകളുടെ വ്യതിയാനമാണ് ഇതിനു കാരണം. മുഖ കുരുക്കൾ പല തരത്തിൽ ഉണ്ടാകാം. അതുപോലെ ചില മുഖക്കുരുക്കൾ പഴുത്ത് വേദന ഉണ്ടാകാനും സാധ്യതയുണ്ട്. ഇത്തരം മുഖക്കുരുകൾ ഇല്ലാതാക്കാനും അതിന്റെ വേദനകൾ കുറയാനും സഹായിക്കുന്ന ഒരു മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഇതിനായി ഒരു പാത്രത്തിൽ കുറച്ച് ഐസ് ക്യൂബുകൾ എടുക്കുക. മുഖം കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു ടവൽ ഉപയോഗിച്ച് ഒരു ഐസ് ക്യൂബ് അതിൽ പൊതിയുക. തുടർന്ന് ഇത് മുഖത്ത് കുരുക്കൾ ഉള്ള ഭാഗത്ത്‌ വെച്ചു കൊടുക്കുക. പതിനഞ്ചു മിനിട്ട് നേരം ഇത് തുടരാവുന്നതാണ്. അതിന് ശേഷം വേറെ ഐസ് ക്യൂബ് എടുത്ത് അടുത്ത കുരു ഉള്ള ഭാഗത്ത്‌ വെച്ചു കൊടുക്കുക. ഇത് കുരുക്കളിലെ പഴുപ്പ് കുറച്ച് കുരു ഇല്ലാതാകാൻ സഹായിക്കുന്നു.

ഇത് പഴുത്ത് വേദന ഉള്ള കുരുക്കൾ ഇല്ലാതാക്കാൻ സഹായിക്കുന്ന മാർഗമാണ്. ഇത് ദിവസവും നാല് നേരം ചെയ്താൽ മാത്രമേ നല്ല രീതിയിലുള്ള ഗുണം ലഭിക്കുകയുള്ളു. ഒരാഴ്ചക്കുള്ളിൽ നല്ല രീതിയിലുള്ള റിസൾട്ട്‌ ഉണ്ടാകുന്നു. അതുപോലെ ഇത് ഒരു മാസം തുടർച്ചയായി ചെയ്യാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ മുഖത്തെ കുരുക്കൾ ഇല്ലാതാക്കി സൗന്ദര്യം നില നിർത്താൻ സാഹയിക്കുന്നു.

കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.