പ്രകൃതിദത്തമായി തലമുടി കറുപ്പിക്കാൻ ഒരു അടിപൊളി മാർഗം

ഇന്ന് പ്രായഭേദമന്യേ എല്ലാ ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുടിയിലെ നര. വളരെ ചെറു പ്രായത്തിൽ തന്നെ മുടി നരക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. ഇത് പാരമ്പര്യം കൊണ്ടും ജീവിത രീതികൾ കൊണ്ടും സംഭവിക്കാം. ഇവർ മുടി കറുപ്പിക്കാനായി കൂടുതലും ബ്യൂട്ടിപാർലറുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ കുറച്ച് ആളുകൾ കൃത്രിമമായി തയ്യാറാക്കുന്ന ഹെയർ ഡൈകൾ ഉപയോഗിക്കുന്നു. എന്നാൽ പ്രകൃതിദത്തമായി തലമുടി കറുപ്പിക്കാൻ സഹായിക്കുന്ന ഒരു തൈലത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് വീട്ടിൽ തന്നെ നിർമിച്ചെടുക്കാം.

ഇതിന് രണ്ട് സ്റ്റെപ്പുകൾ ഉണ്ട്. ഇതിനായി ത്രിഫലപ്പൊടി ഒരു ടീസ്പൂൺ, നെല്ലിക്ക പൊടി ഒരു ടീസ്പൂൺ എന്നിവ എടുക്കുക. ഇത് ഒരു പാനിൽ വെച്ച് ഇളം കറുപ്പ് നിറമാകുന്നതു വരെ നല്ലതുപോലെ ചൂടാക്കുക. അടുത്തതായി അരക്കപ്പ് കടുകെണ്ണ എടുക്കുക. ഇത് ആവി വരുന്നതുവരെ നല്ലതുപോലെ ചൂടാക്കുക. തുടർന്ന് ഇത് നേരത്തെ ചൂടാക്കി വെച്ച പൊടിയിൽ ചേർക്കുക. തുടർന്ന് നല്ലതുപോലെ മിക്സ് ചെയ്യുക. അപ്പോൾ നല്ല കറുപ്പു നിറത്തിൽ ഓയിൽ ലഭിക്കും. ഇതിൽ നിങ്ങളുടെ മുടി കറുപ്പിക്കാൻ ആവശ്യമായ മിനറൽസ്, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളമുണ്ട്.

അതുപോലെ മുടിക്ക് ആവശ്യമായ മെലാനിനും ലഭിക്കുന്നു. ഇനി ഇത് മുടിയിൽ തേക്കുന്നത് എങ്ങനെയെന്നു നോക്കാം. അതിനായി ഒരു ചെറിയ പാത്രമെടുത്ത് അതിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ എടുക്കുക. ഇതിൽ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന തൈലം ഒരു ടിസ്പൂൺ ചേർക്കുക. എന്നിട്ട് ഇത് നല്ലതുപോലെ മിക്സ്‌ ചെയ്യുക. തുടർന്ന് ഇത് തലയിൽ തേച്ച് പിടിപ്പിക്കുക. എന്നിട്ട് തല നല്ലതുപോലെ മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം ബേബി ഷാംപൂ ഉപയോഗിച്ച് തല കഴുകിയെടുക്കാം. ഇത് നിങ്ങളുടെ തലമുടി നരകൾ മാറ്റി നല്ല കറുപ്പ് നിറമാക്കി തരും.

ഇങ്ങനെ ആഴ്ചയിൽ രണ്ടു തവണ ചെയ്യുക. എന്നാൽ മാത്രമേ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുകയുള്ളൂ. ഇത് തുടർച്ചയായി മൂന്നുമാസം ചെയ്താൽ നരച്ച മുടി എന്നന്നേക്കുമായി കറുപ്പാകും. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.