മുടികൾക്ക് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം

മുഖ സൗന്ദര്യത്തോടൊപ്പം മിക്ക സ്ത്രീകളും പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് തലമുടി. സുന്ദരമായ തലമുടി എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്. എന്നാൽ മിക്ക സ്ത്രീകളുടെയും തല മുടി അവർ ആഗ്രഹിക്കുന്ന രീതിയിൽ മാറുന്നില്ല എന്നതാണ് സത്യം. മുടിയുടെ അറ്റം പിളരൽ, മുടി കൊഴിച്ചിൽ, താരൻ എന്നിങ്ങനെ ഒരുപാട് വെല്ലുവിളികൾ കേശ സംരക്ഷണത്തെ ബാധിക്കാറുണ്ട്. ഇത് മാറ്റിയെടുക്കാനായി സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഇത് നമ്മുടെ വീട്ടിലെ സാധനങ്ങൾ ഒക്കെ ഉപയോഗിച്ച് പ്രകൃതിദത്തമായി നിർമ്മിച്ചെടുക്കാൻ പറ്റുന്നതാണ്. ഇതിനായി നാളികേരം ചിരകിയെടുക്കുക. രണ്ട് പിടി നാളികേരം രണ്ട് ടിസ്പൂൺ പാലും വെള്ളവും ചേർത്ത് നല്ലത് പോലെ അരച്ചെടുക്കുക. തേങ്ങ മുങ്ങി നിൽക്കാൻ പാകത്തിൽ വേണം വെള്ളമൊഴിക്കാൻ. തുടർന്ന് ഇത് തുണി വെച്ച് നല്ലതുപോലെ പിഴിഞ്ഞെടുക്കുക. ഇതിലേക്ക് ഒരു പകുതി നാരങ്ങയുടെ നീര് പിഴിഞ്ഞു കൊടുക്കുക.

അതിനുശേഷം ഇത് ഫ്രിഡ്ജിൽ 30 മിനിറ്റ് തണുക്കാൻ വെക്കുക. ഫ്രിഡ്ജിൽ നിന്ന് എടുക്കുമ്പോൾ ഇത് നല്ല രീതിയിൽ കട്ടി ആയിട്ടുണ്ടാകും. തുടർന്ന് ഇത് തലയോട്ടിയിലും മുടിയിലും നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ഇത് മുടി കൊഴിച്ചിൽ, താരൻ, അറ്റം പിളരൽ എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നു. ഇങ്ങനെ തുടർച്ചയായി രണ്ടാഴ്ച ചെയ്താൽ മുടികളിൽ കാണുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുന്നു.

എല്ലാവരും ഇത് പരീക്ഷിച്ചു നോക്കുക. നല്ല ആരോഗ്യമുള്ള തലമുടി നിങ്ങൾക്കും സ്വന്തമാക്കാം. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.