കൈയിലെയും കാലിലെയും മുട്ടുകളിലെ കറുപ്പ് നിറവും താടിയിലെ കറുപ്പ് നിറവും മാറാൻ ഇങ്ങനെ പരീക്ഷിച്ചു നോക്കുക

മിക്ക ആളുകളുടെയും ശരീരത്തിൽ കൈ മുട്ടുകളിലും കാൽ മുട്ടുകളിലും കറുപ്പുനിറം കാണുന്നു. അതുപോലെ മൂക്കിനും ചുണ്ടിനും ഇടയിലുള്ള ഭാഗത്തും താടിയിലും ഇത്തരത്തിൽ കറുപ്പുനിറം കാണാറുണ്ട്. ഇത് മാറ്റിയെടുക്കാനുള്ള ഒരു എളുപ്പ വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് വരണ്ട ചർമ്മമുള്ളവർക്കും വളരെ ഗുണകരമായ ഒന്നാണ്. ഇത് രണ്ട് സ്റ്റെപ്പുകളിലൂടെയാണ് ചെയ്തെടുക്കേണ്ടത്. ഇതിനായി ഒരു ടീസ്പൂൺ റവ, ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ഒന്നര ടീസ്പൂൺ പാൽപ്പാട, അര ടിസ്പൂൺ തേൻ എന്നിവ എടുക്കുക.

ആദ്യം വെളിച്ചെണ്ണ കറുപ്പ് നിറം കാണുന്ന ഭാഗത്ത്‌ പുരട്ടി കൊടുക്കുക. എന്നിട്ട് ഇതിന്റെ മുകളിൽ റവ കൊണ്ട് 5 മിനിറ്റ് സ്ക്രബ് ചെയ്തു കൊടുക്കുക. അതിന് ശേഷം മുഖം നല്ലതുപോലെ കഴുകിയെടുക്കുക. ഇതിനു ശേഷം പുരട്ടാനുള്ള ഒരു പേക്കാണ് ഇനി നിർമ്മിക്കാൻ പോകുന്നത്. ഇതിനായി നേരത്തെ എടുത്തു വച്ച പാൽപ്പാടയിൽ മഞ്ഞൾപൊടി ചേർക്കുക. പച്ച മഞ്ഞളും കസ്തൂരി മഞ്ഞളുമാണ് ഏറ്റവും അനുയോജ്യം. എന്നിട്ട് ഇത് മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു ടിസ്പൂൺ തേനും ചേർക്കുക. എന്നിട്ട് വീണ്ടും നല്ലത് പോലെ മിക്സ്‌ ചെയ്ത് കൊടുക്കുക.

അഞ്ചു മിനിറ്റിനു ശേഷം ഇത് സ്ക്രബ് ചെയ്ത ഭാഗത്ത് തേച്ചു കൊടുക്കുക. പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം ഉണങ്ങി കഴിയുമ്പോൾ ഇത് സാധാരണ വെള്ളത്തിൽ കഴുകി കളയാം. ഇത് കൈ മുട്ടുകളിലെയും കാൽ മുട്ടുകളിലെയും കറുപ്പു നിറം മാറ്റുന്നു. അതുപോലെ ചുണ്ടിനും മൂക്കിനും ഇടയിലെയും താടിയിലെയും കറുപ്പ് നിറവും മാറ്റിയെടുക്കുന്നു. ഇത്തരത്തിൽ ദിവസേന ചെയ്യുന്നത് നല്ല രീതിയിലുള്ള റിസൾട്ട് ഉണ്ടാക്കി തരും.

ഇത് കുട്ടികൾക്കും പരീക്ഷിച്ചു നോക്കാവുന്ന ഒരു മാർഗമാണ്. പ്രകൃതി ദത്തമായ ചേരുവകൾ ആയതുകൊണ്ട് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇത് ഉണ്ടാകുന്നില്ല. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.