ഫെബ്രുവരി മുതൽ ഭാഗ്യം കാണുന്ന ചില നക്ഷത്രജാതകർ

ഫെബ്രുവരി 7 മുതൽ ഭാഗ്യം കാണുന്ന ചില നക്ഷത്ര ജാതകരുണ്ട് ഇവരെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. അതുപോലെ ചില നക്ഷത്രക്കാർ വളരെ ശ്രദ്ധയോടെ ഇരിക്കേണ്ട സമയം കൂടിയാണിത്. ഇവർ ചില വഴിപാടുകൾ ഒക്കെ കഴിക്കുകയാണെങ്കിൽ യാതൊരു വിധത്തിലുള്ള ദോഷങ്ങളും ഇവരെ ബാധിക്കുകയില്ല. അശ്വതി നക്ഷത്രക്കാർക്ക് ഈ ഒരാഴ്ച വളരെ നല്ലതാണ്. എല്ലാ രീതിയിലും അഭിവൃദ്ധിയാണ് ഇവർക്ക് കാണുന്നത്. ഭരണി നക്ഷത്രക്കാർക്ക് വളരെ അനുകൂലമായ സമയമാണ്. കാർത്തിക നക്ഷത്രക്കാർക്ക് വിദേശയാത്രയും നേട്ടങ്ങളും കാണുന്നുണ്ട്. രോഹിണി നക്ഷത്രകാർക്ക് സമയം വളരെ അനുകൂലമാണ്. തിരുവാതിര നക്ഷത്രക്കാർക്ക് കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

അതുപോലെ ഇവർ അസുഖങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പുണർതം നക്ഷത്രക്കാർക്ക് ജോലി സ്ഥിരതയും അഭിവൃദ്ധിയും നേട്ടവും ഉണ്ടാകും. പൂയം നക്ഷത്രക്കാർക്ക് ക്ഷേത്ര ദർശനവും പരിഹാരവും ഒക്കെ നടത്തണം. ആയില്യം നക്ഷത്രക്കാർക്ക് വളരെ അനുകൂലമായ സമയമാണ്. മകം നക്ഷത്രക്കാർക്ക് വ്യാപാര മേഖലയിലൊക്കെ നല്ല പുരോഗതിയുണ്ടാകും. പൂരം നക്ഷത്രക്കാർക്ക് വിട്ടു വീഴ്ചകളൊക്കെ നടത്തണ്ട സമയമാണ്. ഇവർ വഴിപാടുകൾ ഒക്കെ നടത്തുക. ഉത്രം നക്ഷത്രക്കാർക്ക് വളരെ അനുകൂലമായ സമയമാണ് കാണുന്നത്. അത്തം നക്ഷത്ര ജാതകർക്ക് ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സങ്കടങ്ങളൊക്കെ മാറുന്നതാണ്. ചിത്തിര നക്ഷത്രക്കാർക്ക് പുതിയ സ്നേഹബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്.ചോതി നക്ഷത്രക്കാർക്ക് വളരെ അനുകൂലമായ സമയമാണ് കാണുന്നത്.

വിശാഖം നക്ഷത്രക്കാർക്ക് എല്ലാ തരത്തിലും അഭിവൃദ്ധിയും നേട്ടവുമാണ് കാണാൻ കഴിയുന്നത്. അനിഴം നക്ഷത്രക്കാർക്ക് വളരെ അനുകൂലമായ സമയമാണ്. രാജ യോഗം ഇനി വരാനിരിക്കുന്നതേയുള്ളൂ. തൃക്കേട്ട നക്ഷത്രക്കാർക്ക് അല്പം ബുദ്ധിമുട്ടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. മൂലം നക്ഷത്രക്കാർക്ക് വിദേശത്ത് പോകാനുള്ള സാധ്യതയുണ്ട്. പൂരാടം നക്ഷത്രക്കാർക്ക് വീടുകളിൽ പ്രശ്നങ്ങൾ ഉണ്ടാകാം.

ഉത്രാടം നക്ഷത്രക്കാർ ക്ഷേത്രദർശനം നടത്തുക. തിരുവോണം നക്ഷത്രക്കാർക്ക് വളരെ അനുയോജ്യമായ സമയമാണ്. അവിട്ടം നക്ഷത്രക്കാർക്ക് കടംകൊടുത്ത പൈസ തിരിച്ചു കിട്ടാൻ സാധ്യതയുണ്ട്. ചതയം നക്ഷത്രക്കാർക്ക് നേട്ടമാണ് അഭിവൃദ്ധിയാണ് കാണാൻ കഴിയുന്നത്. പൂരുരുട്ടാതി നാളുകാർ അസുഖം വരാതിരിക്കാൻ ശ്രദ്ധിക്കുക. ഉത്രട്ടാതി നക്ഷത്രക്കാർക്ക് വളരെ അനുകൂലമായ സമയമാണ്. രേവതി നക്ഷത്രക്കാർ ക്ഷേത്രദർശനം നടത്തുക. ഇവർക്ക് ലക്ഷ്മി ദേവിയുടെ കടാക്ഷം ഉണ്ടാകും.