മുഖ സൗന്ദര്യത്തിന് പ്രകൃതി ദത്തമായ ഒരു ഫേസ്പ്പാക്ക് നിർമിച്ചെടുക്കാം

മുഖ സൗന്ദര്യത്തിനായി പല ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നവരാണ് നമ്മൾ. ഇതിനായി ബ്യൂട്ടിപാർലറുകളെ ആശ്രയിക്കുന്നവരാണ് കൂടുതലും. കുറച്ച് ആളുകൾ ഇതിനായി വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നു. മുഖസൗന്ദര്യത്തിന് ഏറ്റവും നല്ലത് പ്രകൃതി ദത്തമായ ഫേസ് പാക്കുകൾ ആണ്. ഇത് ചിലവു കുറഞ്ഞതും, പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണ്. അത്തരത്തിൽ ഒരു ഫേസ് പാക്കിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി ഒരു ചെറിയ കഷണം ഇഞ്ചി തൊലി കളഞ്ഞെടുക്കുക.

അതിന് ശേഷം ഇത് കുറച്ചു വെള്ളത്തിൽ അരച്ചെടുക്കുക. എന്നിട്ട് അരിപ്പ കൊണ്ട് അരിച്ച്‌ നീര് എടുക്കുക. തുടർന്ന് ഒരു ടിസ്പൂൺ ഇഞ്ചി നീര് ഒരു ചെറിയ പാത്രത്തിലേക്ക് എടുക്കുക. ഇതിലേക്ക് 2 ടീസ്പൂൺ കറ്റാർവാഴ ജെൽ, ഒരു ടിസ്പൂൺ നാരങ്ങാ നീര് എന്നിവ ചേർക്കുക. എന്നിട്ട് ഇത് നല്ലതുപോലെ മികച്ച ചെയ്തെടുക്കുക. തുടർന്ന് ഇത് നമ്മുടെ മുഖത്ത് പുരട്ടി കൊടുക്കുക.

അതിനുശേഷം മുഖം നല്ലതുപോലെ മസാജ് ചെയ്യുക. പതിനഞ്ചു മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയാം. നല്ല രീതിയിലുള്ള റിസൾട്ട്‌ നിങ്ങൾക്ക് കിട്ടുന്നതാണ്. ഇത് മുഖം നിറം വെക്കാനും തിളങ്ങാനും സാഹയിക്കുന്നു. ഇത് ഏതു സമയത്തു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്.

കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.