ഹെന്ന ശരിയായ രീതിയിൽ മിക്സ്‌ ചെയ്യാൻ പഠിച്ചാലോ

തലമുടിയുടെ സൗന്ദര്യത്തിനായി ഉപയോഗിക്കുന്ന ഒന്നാണ് ഹെന്ന. തല മുടിയിലെ നര മറയ്ക്കാനാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. മുടിക്ക് വിവിധ തരം കളറുകൾ നൽകാനും ഹെന്ന ഉപയോഗിക്കാറുണ്ട്. പ്രകൃതിദത്തമായ ഒരു മാർഗ്ഗമാണ് ഹെന്ന. മൈലാഞ്ചി ഉപയോഗിച്ചാണ് ഹെന്ന ഉണ്ടാക്കിയെടുക്കുന്നത്. എന്നാൽ പലർക്കും ഇത് ശരിയായ രീതിയിൽ മിക്സ്‌ ചെയ്തെടുക്കാൻ അറിയില്ല. അതുകൊണ്ട് ഹെന്ന ചെയ്യാനായി മിക്കവരും ആശ്രയിക്കുന്നത് ബ്യൂട്ടിപാർലറുകളെയാണ്. ഇന്ന് ഹെന്ന ശരിയായ രീതിയിൽ നിർമ്മിച്ചെടുക്കുന്നത് എങ്ങനെയെന്നാണ് പറയാൻ പോകുന്നത്.

ഇതിനായി ഇരുമ്പിന്റെ ഒരു ചീനച്ചട്ടി എടുക്കുക. ഇരുമ്പിന്റെ സത്ത് കിട്ടാനാണ് ഇരുമ്പ് ചീന ചട്ടി എടുക്കുന്നത്. ഇതില്ലാത്തവർ ഹെന്ന മിക്സ്സിലേക്ക് ഇരുമ്പിന്റെ ഒരു ആണി ഇട്ട് കൊടുക്കുക. ആദ്യമായി ചീന ചട്ടിയിലേക്ക് ഹെന്ന പൗഡർ ഇട്ടു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞെടുക്കുക. ശേഷം കുറച്ച് തൈരും ചേർക്കുക. അതിനുശേഷം ഒരു തവി ഉപയോഗിച്ച് ഇത് മിക്സ്‌ ചെയ്യുക. അതിനുശേഷം ഇതിന്റെ നടുവിലേക്ക് ചൂടാറിയ മധുരം ചേർക്കാത്ത കട്ടൻചായ കുറച്ച് ഒഴിച്ചു കൊടുക്കുക. തുടർന്ന് തവി ഉപയോഗിച്ച് മുകളിൽ നിന്ന് ചെറുതായി മിക്സ്‌ ചെയ്യുക.

അതിന് ശേഷം വീണ്ടും കട്ടൻ ചായ ഒഴിച്ച് നേരെത്തെ ചെയ്തത് പോലെ മിക്സ്‌ ചെയ്യുക. അങ്ങനെ ചെറുതായി ചെറുതായി ഇത് പരുവപെടുത്തി എടുക്കാം. ഇതിലേക്ക് ഉണക്കിപ്പൊടിച്ച നെല്ലിക്ക രണ്ട് ടീസ്പൂൺ ഇട്ടു കൊടുക്കുന്നത് വളരെ നല്ലതാണ്. എന്നിട്ട് ഇത് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കുക. ഒരു രാത്രി മുഴുവനായി ഇത് ഇങ്ങനെ വെക്കുക. പിറ്റേ ദിവസം ഇതിലേക്ക് ഒരു മുട്ട മുഴുവനായി ചേർക്കുക. എന്നിട്ട് നല്ലത് പോലെ മിക്സ്‌ ചെയ്യുക.

അതിന് ശേഷം ഇത് മുടിയിൽ തേച്ചു കൊടുക്കാവുന്നതാണ്. ഒരു മണിക്കൂറിനു ശേഷം തല കഴുകി എടുക്കാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.