കഴുത്തിലും ശരീര ഭാഗങ്ങളിലും കാണുന്ന കറുപ്പ് നിറം ഇല്ലാതാക്കാൻ 4 കിടിലൻ വിദ്യകൾ

ചർമം ഭംഗിയായി സൂക്ഷിക്കുന്നവരിൽ കാണുന്ന ഒരു പ്രശ്നമാണ് കഴുത്തിലും കക്ഷത്തിലും കാണുന്ന കറുപ്പ് നിറം. ഇത് ഒഴിവാക്കാനായി സഹായിക്കുന്ന 4 മാർഗങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ആദ്യമായി ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക. ഇതിലേക്ക് ഒരു പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ചേർക്കുക. തുടർന്ന് പിഴിഞ്ഞ് നാരങ്ങ കൊണ്ട് തന്നെ ഇത് കഴുത്തിലും കക്ഷത്തിലും തേച്ചു കൊടുക്കുക. എന്നിട്ട് നല്ലത് പോലെ മസാജ് ചെയ്യുക. ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യുക. തുടർച്ചയായി നാലു മാസം ചെയ്താൽ മാത്രമേ നല്ല രീതിയിലുള്ള റിസൾട്ട്‌ കിട്ടുകയുള്ളു. അടുത്തതായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ പാല് എടുക്കുക. ഇതിലേക്ക് മുക്കാൽ ടിസ്പൂൺ ബേക്കിംഗ് പൗഡർ ചേർക്കുക.

തുടർന്ന് ഇത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. അതിനു ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കടലമാവ് ചേർക്കുക. തുടർന്ന് ഇതു നല്ലതുപോലെ മിക്സ്‌ ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. തുടർന്ന് ഇത് ശരീരത്തിൽ കറുപ്പുനിറം കാണുന്ന ഭാഗത്തൊക്കെ പുരട്ടി കൊടുക്കുക. എന്നിട്ട് രണ്ടു മിനിറ്റ് നല്ലത് പോലെ മസാജ് ചെയ്യുക. പത്തു മിനിറ്റിന് ശേഷം ഇത് സാധാരണ വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ഇത് വളരെ പെട്ടെന്ന് റിസൾട്ട് കിട്ടുന്ന ഒരു മാർഗമാണ്. അതുകൊണ്ടുതന്നെ മാസത്തിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്താൽ മതിയാകും. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി എടുക്കുക.

ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പച്ച വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. തുടർന്ന് വിരലുകൾ ഉപയോഗിച്ച് നല്ലത് പോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇത് കറുപ്പുനിറമുള്ള ഭാഗത്ത് പുരട്ടി, നല്ലതുപോലെ ഉരസി കൊടുക്കുക. പത്തു മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയാം. ഇത് ദിവസവും ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ്. തുടർച്ചയായി നാല് അഞ്ച് മാസം ചെയ്താൽ മാത്രമേ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുകയുള്ളൂ.

അടുത്തതായി ആപ്പിൾസിഡർ വിനാഗറിൽ വെള്ളം മിക്സ്‌ ചെയ്ത് ശരീരത്തിൽ കറുത്ത കളർ ഉള്ള ഭാഗത്ത് സ്പ്രേ ചെയ്തു കൊടുക്കുക. ഇതൊക്ക നിങ്ങൾക്ക് എല്ലാവർക്കും പരീക്ഷിച്ചുനോക്കാൻ സാധിക്കുന്ന മാർഗ്ഗങ്ങളാണ്. അതുപോലെ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടാനും സാഹയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.